റോട്ടില്‍ ആറു പെണ്ണുങ്ങളുടെ നാടന്‍ തല്ല്, നാട്ടുകാര്‍ക്ക് ആവേശം
തലയോലപ്പറമ്പ്: വാഹനത്തിന്റെ വേഗതയെ ചൊല്ലി തെരുവില്‍ നടത്തിയ യുവതികളുടെ ഏറ്റുമുട്ടലില്‍ ഗതാഗതം സ്‌തംഭിച്ചത് ഇരുപത് മിനിറ്റ്. കോട്ടയംഎറണാകുളം റോഡില്‍ തലയോലപ്പറമ്പിന് സമീപം തലപ്പാറയില്‍ വ്യാഴാഴ്‌ച വൈകീട്ട് നാലു മണിക്കായിരുന്നു പെണ്‍പടകളുടെ പോരാട്ടം. ഒരു വാഹനത്തില്‍ വന്ന ആറു യുവതികള്‍ തമ്മിലായിരുന്നു അടി.
കാറില്‍ തുടങ്ങിയ തര്‍ക്കം നടുറോഡില്‍ തമ്മിലടിയിലേക്ക് മാറുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാരും റോഡിലൂടെ പോയ യാത്രക്കാരും കയ്യാങ്കളിക്ക് സാക്ഷിയായി. ഇവരെ പിടിച്ചുമാറ്റാനോ ഇടപെടാനോ ആരും തയ്യാറാകാതെ വന്നതിനെ തുടര്‍ന്ന് അടിപിടി നീണ്ടു പോയി. ഒടുവില്‍ തലയോലപ്പറമ്പ് പോലീസ് സ്‌ഥലത്തെത്തി എല്ലാവരേയും സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
മാതാപിതാക്കളെ വിളിച്ചുവരുത്തി രാത്രി വൈകി ഇവരെ വിട്ടയച്ചു. എറണാകുളത്തെ സ്വകാര്യസ്‌ഥാപനത്തില്‍ ജോലിചെയ്യുന്നവരാണ് യുവതികളെന്നാണ് പോലീസ് നല്‍കുന്ന സൂചന. അടിയേറ്റ് യുവതികളില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുഖത്തൊക്കെ മുറിവു പറ്റി. പണിമുടക്കായതിനാല്‍ വിവാഹം എന്ന് എഴുതിയ ടാക്‌സിയിലായിരുന്നു യുവതികള്‍ യാത്ര ചെയ്‌തത്.\

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ