രോഗികളായ യുവതികളെ തുണിയഴിച്ച് പരിശോധന, ഡോക്ടറെ പോലീസ് പൊക്കി
ബിര്‍മിംഗ്ഹാം: ഞെരമ്പുരോഗ വിദഗ്ധനായ ഡോക്ടര്‍ക്ക് സ്ത്രീകളെ പരിശോധിക്കുമ്പോള്‍ ഞെരമ്പുരോഗം. ഡോക്ടറുടെ പരിശോധന അതിരുവിട്ടുവെന്ന പരാതിയുമായി പത്തോളം സ്ത്രീകളാണ് രംഗത്തെത്തിയത്. ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമിലാണ് സംഭവം. 50വയസ് പ്രായമുള്ള നഫീസ് ഹമീദ് എന്ന ഡോക്ടറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2009 മുതല്‍ 2013 വരെ, പരിശോധനയ്‌ക്കെത്തിച്ചേര്‍ന്ന പത്തു സ്ത്രീകളെ വസ്ത്രങ്ങള്‍ അഴിച്ചാണ് ഇയാള്‍ പരിശോധന നടത്തിയത്. തന്റെ പരിശോധനകളെ ന്യായീകരിക്കാന്‍, വൈദ്യരേഖകളില്‍ തിരുത്തല്‍ വരുത്തിയതായും കോടതി കണ്ടെത്തി. 14 കേസുകളാണ് ഡോക്ടര്‍ക്കെതിരെ ലഭിച്ചിരിക്കുന്നത്. 22മുതല്‍ 66 വയസുവരെ പ്രായമുള്ള സ്ത്രീകളെയാണ്, വൈദ്യപരിശോധനയുടെ പേരില്‍ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തത്. പരിശോധനയ്ക്കിടെ അസ്ലീല പരാമര്‍ശങ്ങളും ഇയാള്‍ നടത്തിയിരുന്നതായി സ്ത്രീകള്‍ പരാതിയില്‍ പറയുന്നു. ചില സമയങ്ങളില്‍ ഇയാള്‍ വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയും മറ്റു ചില സമയങ്ങളില്‍ മുന്നറിയിപ്പൊന്നും കൂടാതെ ഇയാള്‍ തന്നെ വസ്ത്രം അഴിച്ചുമാറ്റുകയും ചെയ്യാറുണ്ടെന്ന് തെളിഞ്ഞതായി കോടതി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കൈയുറകളൊന്നും കൂടാതെയാണ് ഇയാള്‍ പരിശോധന നടത്തിയിരുന്നതെന്നും ശരീരത്തെ കുറിച്ചും ലൈംഗിക കാര്യങ്ങളെക്കുറിച്ചുമുള്ള നിരവധി ചോദ്യങ്ങള്‍ ഇയാള്‍ ചോദിച്ചിരുന്നിരുന്നതായും സ്ത്രീകള്‍ അറിയിച്ചു.
നടുവിനും കഴുത്തിനും വേദനയായി ചെല്ലുന്ന സ്ത്രീകളെ, രോഗവുമായി ഒരു ബന്ധവുമില്ലാത്ത പരിശോധനകള്‍ക്കാണ് വിധേയരാക്കിയതെന്ന് നാഡീശസ്ത്രക്രിയാ വിദഗ്ധനായ പാട്രിക് സ്ട്രാട്ട്ഥാം അറിയിച്ചു. ബിര്‍മിംഗ്ഹാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലും പ്രൈവറ്റ് പ്രയോറിറ്റി ക്ലിനിക്കിലുമാണ് നഫീസ് ഹമീദ് ജോലി ചെയ്തിരുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ പരാതികളും കെട്ടിച്ചമച്ചതാണെന്ന് ഇയാള്‍ പ്രതികരിച്ചു. ബിര്‍മിംഗ്ഹാമിലെ ക്രൗണ്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ