Video Of Day

Breaking News

പറയാമോ ഇവരില്‍ ആരാണ്‌ ഭര്‍ത്താവ്‌?

അടുത്തകാലത്ത്‌ വിവാഹിതരായ റഷ്യന്‍ ദമ്പതികളുടെ ചിത്രമാണിത്‌. എന്നാല്‍, രണ്ട്‌ പേരും വധുവിന്റെ വേഷത്തില്‍ എത്തിയതാണ്‌ ആശയക്കുഴപ്പമുണ്ടാക്കുന്നത്‌. ഇതേ പ്രശ്‌നമാണ്‌ മോസ്‌കോയിലെ വിവാഹ രജിസ്‌ട്രേഷന്‍ ഓഫീസിലും ഇവര്‍ സൃഷ്‌ടിച്ചത്‌.

ദിമിത്രി കൊസ്‌ഖോവും അലിസണ്‍ ബ്രൂക്‌സും വിവാഹത്തിനെത്തിയപ്പോള്‍ സ്വവര്‍ഗാനുരാഗികളാണെന്നായിരുന്നു അധികൃതര്‍ ആദ്യം കരുതിയത്‌. എന്നാല്‍, ദിമിത്രി കൊസ്‌ഖോവ്‌ എന്ന 23 കാരന്‍ വരന്‍ അതു കേട്ടാല്‍ ചിരിക്കും. കാരണം തനിക്ക്‌ രണ്ട്‌ കുട്ടികളെങ്കിലും വേണമെന്നാണ്‌ അയാള്‍ ആഗ്രഹിക്കുന്നത്‌! എന്നിട്ടും എന്തോ ഒരു സ്‌പെല്ലിംഗ്‌ മിസ്‌റ്റേക്ക്‌ തോന്നുന്നുവല്ലേ?

ശരിയാണ,്‌ വധുവും വരനും വധുവിന്റെ വേഷത്തില്‍ എത്തിയാല്‍ ആര്‍ക്കാണ്‌ രസിക്കുക. ഇതിന്‌ ദിമിത്രി നല്‍കുന്ന മറുപടി ഇതാണ്‌; താന്‍ ഒരു ഉഭയലിംഗ ജീവിയാണ്‌. സ്‌ത്രീകളോട്‌ ലൈംഗികാകര്‍ഷണം തോന്നുമെങ്കിലും സ്‌ത്രീകളൂടെ വേഷത്തില്‍ അവരെപ്പോലെ കഴിയാനാണ്‌ ഇഷ്‌ടപ്പെടുന്നത്‌. അലിനാ ഡേവിസ്‌ എന്ന വിളിപ്പേരിലാണ്‌ ദിമിത്രി അറിയപ്പെടുന്നതും!

ദിമിത്രിയുടെ വൈചിത്ര്യങ്ങളെല്ലാം മനസ്സിലാക്കിയ ശേഷമാണ്‌ അലിസ ബ്രൂക്‌സ് എന്ന 19 കാരി അയാളുടെ ജീവിതത്തിലേക്ക്‌ കടന്നുവന്നത്‌. താനാണ്‌ ബന്ധത്തിനു മുന്‍കൈയെടുത്തതെന്നും അലിസ പറയുന്നു.

എന്തായാലും ആദ്യം വിവാഹത്തെ എതിര്‍ത്ത രജിസ്‌ട്രേഷന്‍ അധികൃതര്‍ പിന്നീട്‌ വധൂവരന്‍മാരെ അന്വേഷിച്ചു ചെന്നു, കാരണം വെറുതേ ലഭിക്കുന്ന പ്രശസ്‌തി ആരെങ്കിലും വേണ്ടെന്നു വയ്‌ക്കുമോ?
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല