തന്റെ മുതുമുത്തച്‌ഛന്‍ ഹിന്ദുവെന്ന് ആര്യാടന്‍ മുഹമ്മദ്
ന്യൂഡല്‍ഹി: എന്റെ ബാപ്പയുടെ ബാപ്പയുടെ ബാപ്പയുടെ ബാപ്പ ഹിന്ദുവെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്, എസ്. എന്‍. ഡി, പിയും എന്‍.എസ്. എസും ഹിന്ദു വര്‍ഗീയ സംഘനകളല്ലെന്നും പരാമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ വാട്ട്‌സ് അപ്പിലും ഫെയ്‌സ് ബുക്കിലും ഹിറ്റ്.
സൗദി അറേബ്യയില്‍വച്ചു ആര്യാടന്‍ നടത്തിയ പത്രസമ്മേളനത്തിന്റെ വിഡിയോ ക്ലിപ്പാണ് സൈബര്‍ ലോകത്തിലൂടെ പ്രചരിക്കുന്നത്.
വീഡിയോ ക്ലിപ്പ് തന്റെതാണെന്നും കാണുന്നതെല്ലാം താന്‍ പറഞ്ഞതാണെന്നും ഇനി എവിടെ വേണമെങ്കില്‍ പറയുമെന്നും ആര്യാടന്‍ മംഗളത്തോട് പറഞ്ഞു. ഹിന്ദു മതം ഒരു മതമല്ല അതു സംസ്‌ക്കാരമാണ്. ക്രിസ്‌തു, ഇസ്ലാം എന്നീ മതങ്ങള്‍ പോലുള്ള മതമല്ല ഹിന്ദുമതം, ഹിന്ദു മതം മാത്രം ഇന്ത്യയിലുള്ള സമയത്ത് ഇവിടെ വന്ന ക്രിസ്‌ത്യാനിക്കും ഇസ്ലാമിനും എല്ലാം സഹായവും ചെയ്‌ത മതമാണു ഹിന്ദുമതം.
മറ്റു മതങ്ങളെ പേലെയാണു ഹിന്ദുമതമെങ്കില്‍ ഇന്ന് ഇന്ത്യയില്‍ ക്രിസ്‌ത്യാനിയും ഇസ്ലാമും ഉണ്ടാക്കുകയില്ല. ഈ സംസ്‌കാരത്തെ തകര്‍ക്കുവാന്‍ ഒരു തീവ്രവാദി വിചാരിച്ചാലും കഴിയില്ല. അങ്ങനെ ശ്രമിക്കുന്നവര്‍ അകത്ത് പോകുമെന്നും ആര്യാടന്‍ വ്യക്‌തമാക്കി.
എസ്.എന്‍.ഡി.പി, എന്‍ എസ്.എസ്. എന്നീ സംഘടനകള്‍ വര്‍ഗീയ സംഘടനകാളാണെന്നു കരുതുന്നില്ല. ഈ സംഘടനകളെ സമൂഹിക സംഘടനകളായാണു താന്‍ കാണുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.കേരളത്തിലും മലബാറിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനിരോധനം പിന്‍വിലിച്ചത് മുസ്ലിംലീഗ് കൂടി അംഗമായ കമ്മ്യൂണിസ്‌റ്റ് സര്‍ക്കാരാണ്.
അന്നത്തെ നിലപാടിനെ ന്യായീകരിക്കേണ്ടതും തള്ളേണ്ടതും ഇന്നത്തെ ലീഗ് നേതൃത്വമാണെന്നും താനല്ലെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി ആര്യാടന്‍ പറഞ്ഞു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഒഴിച്ചുള്ള കക്ഷികള്‍ മദ്യനിരോധനം പിന്‍വലിക്കുന്നതിന് അനുകൂലമായിരുന്നു എന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ