Video Of Day

Breaking News

മന്ത്രവാദത്തിന്റെ പേരില്‍ അനാശാസ്യം, നാലു യുവതികള്‍ പിടിയില്‍

റിയാദ് : മന്ത്രവാദം ഉപയോഗിച്ച് പുരുഷന്‍മാരെ വശീകരിക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത നാല് അറബ് യുവതികളെ റാസ് അല്‍ ഖൈമ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അറസ്റ്റു ചെയ്തു.

ഇവര്‍ പുരുഷന്‍മാരെ വശീകരിച്ച് പണം തട്ടിയതായും പൊലീസ് പറയുന്നു. തന്റെ നാട്ടുകാരിയായ സ്ത്രീ മന്ത്രവാദം നടത്തുന്നുവെന്ന് ഒരു അറബ് സ്ത്രീ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിയ്ക്കുന്നത്. ഇതേക്കുറിച്ച് വിവരം നല്‍കിയ സ്ത്രീയെക്കൊണ്ട് പൊലീസ് മന്ത്ര്‌വാദിനിയെ വിളിപ്പിക്കുകയും ഭര്‍ത്താവിന് വേണ്ടി ആഭിചാരം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തന്റെ ഫ്‌ളാറ്റില്‍ എത്താന്‍ മന്ത്രവാദിനി ആവശ്യപ്പെട്ടു. പരാതിക്കാരിയും മന്ത്രവാദിയും ഫ്‌ളാറ്റില്‍ കണ്ടുമുട്ടിയപ്പോള്‍ പൊലീസും പിന്നാലെയെത്തി പിടികൂടുകുകയായിരുന്നു.
കടപ്പാട്: 4malayalees

അഭിപ്രായങ്ങളൊന്നുമില്ല