Video Of Day

Breaking News

മൃതദേഹങ്ങള്‍ തെരുവിലൂടെ ഒഴുകി നടക്കുന്നു; ഉറ്റവര്‍ക്ക്‌ വേണ്ടി രക്ഷപെട്ടവരുടെ തെരച്ചില്‍

ന്യൂഡല്‍ഹി: കശ്‌മീര്‍ പ്രളയത്തില്‍ മുങ്ങിമരിച്ചവരുടെ മൃതശരീരങ്ങള്‍ തെരുവില്‍ ഒഴുകി നടക്കുന്ന നിലയിലായതോടെ രക്ഷാപ്രവര്‍ത്തകര്‍ക്കെതിരേ കശ്‌മീരില്‍ ജനരോഷം. 50 വര്‍ഷത്തിനിടയില്‍ കശ്‌മീര്‍ താഴ്‌വര കണ്ട ഏറ്റവും വലിയ ജലപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തകരുടെയും ദുരിതാശ്വാസ്യ ക്യാമ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ തൃപ്‌തികരമാകുന്നില്ലെന്നും അരലക്ഷത്തിലധികം പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇരുഭാഗത്തു നിന്നും 450 ലധികം പേര്‍ മരണമടഞ്ഞു. ശ്രീനഗര്‍ പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്‌ പ്രളയം ഏറ്റവും ബാധിച്ചിരിക്കുന്നത്‌. ഇവിടെ മാത്രം മരണം 220 ആണ്‌. വനിതകളുടേയും കുഞ്ഞുങ്ങളുടേയും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി ചില എയര്‍ഫോഴ്‌സ് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ അവ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന്‌ പോലീസ്‌ ഉദ്യോഗസ്‌ഥരും പറഞ്ഞിരിക്കുന്നത്‌. ഒരു ലക്ഷത്തിലധികം പേരെ ഇതിനകം സൈനികര്‍ രക്ഷപ്പെടുത്തി. അതേസമയം പലരും വീടുവിട്ടു പോകാന്‍ കൂട്ടാക്കാത്തതിനാല്‍ പ്രളയബാധിത പ്രദേശങ്ങളില്‍ അനേകര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്‌. ഝലം നദി കരകവിഞ്ഞതിനെ തുടര്‍ന്ന്‌ വീടിന്റെ രണ്ടാം നിലയില്‍ അഭയം പ്രാപിച്ചവര്‍ വരെ കുടുങ്ങിയ നിലയിലാണ്‌.

രക്ഷപെട്ടവരില്‍ ആയിരക്കണക്കിന്‌ പേരാണ്‌ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടുംബാംഗങ്ങളെ തെരയുന്നത്‌. ഉറ്റവരും ഉടയവരും ജീവിച്ചിരിപ്പുണ്ടോ മരണമടഞ്ഞോയെന്നു പോലും പലര്‍ക്കും അറിയില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ നല്ല ജലമോ ആവശ്യത്തിന്‌ ഭക്ഷണമോ മരുന്നോ കിട്ടുന്നില്ലെന്നും പരാതിയുണ്ട്‌. കുട്ടികള്‍ക്ക്‌ കൊടുക്കാന്‍ പോലും ഭക്ഷണം തെകയുന്നില്ലെന്നും ഇവര്‍ പറയുന്നു. ഉയര്‍ന്ന ഇടങ്ങളില്‍ വൈദ്യസഹായവും ദുരിതാശ്വാസ ക്യാമ്പുകളും സൈന്യം തുറന്നിട്ടുണ്ട്‌. ഇന്ത്യയുടേയും പാകിസ്‌ഥാന്റെയും അധീന പ്രദേശങ്ങളില്‍ അനേകം സ്‌ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്‌.







കടപ്പാട്:മംഗളം

അഭിപ്രായങ്ങളൊന്നുമില്ല