അവര്‍ എന്റെ ശരീരം നശിപ്പിച്ചൂ.... ഇപ്പോള്‍ ആത്മാവും..... ഐഎസ്‌ഐഎസ് തീവ്രവാദികള്‍ ലൈഗീക അടിമയാക്കിയ 17 കാരിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ....
'അവര്‍ എന്റെ ശരീരം നശിപ്പിച്ചു. ഇപ്പോള്‍ ആത്മാവും
നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്...' ഐഎസ് തീവ്രവാദികളുടെ ലൈഗീക
അടിമയാക്കപ്പെട്ട 17 കാരിയുടെ വാക്കുകളാണിത്. ഇറാക്കിലെ ന്യൂനപക്ഷമായ യസീദി വംശജര്‍ക്കെതിരേ കടുത്ത ആക്രമണമാണ് ഐഎസ്‌ഐഎസ് തീവ്രവാദികള്‍ അഴിച്ചുവിട്ടത് .ഒരു പ്രമുഖ മാധ്യമമാണ് ഈ ബാലികയുടെ കഥ പുറത്തുവിട്ടത്. ഒരു ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനോടാണ് ബാലിക തന്റെ ദുരനുഭവങ്ങള്‍ പങ്കുവച്ചത്. ഓഗസ്റ്റ് മൂന്നിന് ഇറാഖിലെ സിന്‍ജാര്‍ മേഖലയില്‍ നിന്നാണ് 17
കാരിയായ യസീദി പെണ്‍കുട്ടിയെ തീവ്രവാദികള്‍ പിടികൂടിയത്. ഇവളുടെ മാതാപിതാക്കള്‍ ഇപ്പോള്‍ കുര്‍ദിസ്ഥാനില്‍ അഭയാര്‍ഥികളായി
കഴിയുകയാണ്.പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മാതാപിതാക്കള്‍ മനസിലാക്കണം, അങ്ങനെ അവരുടെ മനസു തകരണം എന്നുള്ള ലക്ഷ്യത്തോടെ ഇത്തരത്തില്‍ അടിമകളാക്കിയ പെണ്‍കുട്ടികളെ പുറംലോകത്തോട് സംസാരിക്കാന്‍ തീവ്വാദികള്‍
അനുവദിക്കാറുണ്ട്. തന്നോടൊപ്പം നാല്പതോളം വനിതകളുണ്ടെന്നും അവരില്‍ മിക്കവരും പന്ത്രണ്ടിനും മുപ്പതിനുമിടയില്‍ പ്രായമുള്ളവരാണെന്നും പെണ്‍കുട്ടി പറയുന്നു. ലൈംഗിക അടിമകളായി പിടികൂടിയ പെണ്‍കുട്ടികളെ ഒരു വീട്ടില്‍ ആയുധധാരികളായ തീവ്രവാദികളുടെ കാവലിലാണ് താമസിപ്പിച്ചിരിക്കുന്നത്. ദിവസം മുഴുവന്‍ ക്രൂരമായ ലൈംഗികപീഡനങ്ങളാണ് ഇവര്‍ക്കു നേരിടേണ്ടിവരുന്നത്. ദിവസവും ആളുകള്‍ മാറിമാറിവരുമെന്നും ചിലപ്പോള്‍ സിറിയയില്‍ നിന്നു പോലും പെണ്‍കുട്ടികള്‍ക്കായി ആവശ്യക്കാരെത്തുമെന്നും 17 കാരി വെളിപ്പെടുത്തി. തടയാന്‍ ശ്രമിച്ചാല്‍ ക്രൂരമായ മര്‍ദനമായിരിക്കും നേരിടേണ്ടിവരുന്നതെന്നും പലരും ജീവിതം അവസാനിപ്പിക്കാന്‍ വരെ ശ്രമിച്ചിരുന്നുന്നെന്നും ജീവിതമവസാനിപ്പിക്കണമെന്ന് പലപ്പോഴും ചിന്തിക്കുമ്പോഴും ഒരിക്കല്‍ മാതാപിതാക്കളെ കാണാനാകുമെന്ന
പ്രതീക്ഷയാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും പെണ്‍കുട്ടി പറയുന്നു.കടപ്പാട് :ലൈവ് കേരള
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ