മലയാളി ശിവസേനാ നേതാവിന്റെ വീട്ടില്‍നിന്ന് അശ്ലീല സി.ഡി.കളും വയാഗ്രയും പിടികൂടി
മുംബൈ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്രയിലെ മലയാളിയായ ശിവസേനാ നേതാവിന്റെ വീട്ടില്‍നിന്ന് അശ്ലീല സി.ഡി.കളും പതിനഞ്ച് പാക്കറ്റ് വയാഗ്ര ഗുളികകളും പോലീസ് കണ്ടെടുത്തു. സി.ഡി.കളില്‍ ഒട്ടേറെ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
കണ്ണൂര്‍ സ്വദേശിയാണ് അറസ്റ്റിലായ വാസുദേവന്‍ നമ്പ്യാര്‍ (62). ശിവസേനയുടെ താനെ ജില്ലാ ഉപാധ്യക്ഷനാണ് ഇയാള്‍.
ഇയാളുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഏഴ് മാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പീഡനവിവരം പുറത്തുപറഞ്ഞാല്‍ സ്‌കൂളില്‍നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞത്.
പെണ്‍കുട്ടി മീരാറോഡിലെ ആസ്പത്രിയില്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. ഏഴാം മാസത്തിലായിരുന്നു പ്രസവം. തുടര്‍ന്നാണ് വീട്ടുകാര്‍ വാസുദേവന്‍ നമ്പ്യാര്‍ക്കെതിരെ കാശിമീര പോലീസില്‍ പരാതി നല്‍കിയത്. സപ്തംബര്‍ പതിനാല് വരെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ