Video Of Day

Breaking News

കുളിപ്പിക്കുന്നതിനിടെ മൂന്ന് വയസ്സുകാരിക്ക് ഇളയച്ഛന്റെ ലൈംഗിക പീഡനം

കോഴിക്കോട് മേപ്പയൂരില്‍ മൂന്ന് വയസ്സുകാരി പീഡനത്തിന് ഇരയായി. കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് പീഡിപ്പിച്ചത്. രണ്ട് ദിവസം മുന്‍പ് കുട്ടിയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു പീഡനം. സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ട കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായത്.
കുട്ടിയുടെ അമ്മയുടെ പരാതി പ്രകാരം മേപ്പയൂര്‍ പോലീസ് കേസെടുത്തു. ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

അഭിപ്രായങ്ങളൊന്നുമില്ല