Video Of Day

Breaking News

ഇതുകൊള്ളാം: പേരിന്റെ പേരില്‍ ഫേസ്‌ബുക്കില്‍ നിന്ന്‌ ഇറക്കിവിട്ടു

ഫേസ്‌ബുക്കിന്റെ ഒരു പവറേ. ലോകമെമ്പാടുമുളള ഉപയോക്‌താക്കള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന സൈറ്റാണെന്ന്‌ കരുതി പാവം ചേസിനെ പ്രതിരോധിക്കാമോ. അതും പാവത്താന്‍ അഭിമാത്തോടെ ചാര്‍ത്തി നടക്കുന്ന സ്വന്തം പേരിന്റെ കാര്യത്തില്‍.
ചേസ്‌ നഹൂയികായ്‌കാകിയോലാമോലാവൊകലാനി സില്‍വ (Chase Nahooikaikakeolamauloaokalani Silva )എന്നാണ്‌ പാവം ചേസിന്റെ മുഴുവന്‍ പേര്‌! ചേസിന്റെ പേരിന്റെ രണ്ടാമത്തെ ഭാഗം ഫേസ്‌ബുക്കിന്‌ അത്ര രസിച്ചില്ല. ഇങ്ങനെ ഒരു പേര്‌ ഉണ്ടാവില്ല എന്നു തന്നെ സൈറ്റ്‌ സുരക്ഷാവിഭാഗം വിധിയെഴുതിയതാണ്‌ പ്രശ്‌നമായത്‌.
ഫേസ്‌ബുക്ക്‌ സമൂഹത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി വ്യാജപേരിലുളള അക്കൗണ്ടുകള്‍ നിലനിര്‍ത്താനാവില്ല. അതിനാല്‍ അക്കൗണ്ട്‌ മരവിപ്പിക്കുന്നു എന്ന സന്ദേശം കൂടി തേടിയെത്തിയതോടെ ചേസിന്‌ കലിയിളകി. തന്റെ ജനനസര്‍ട്ടിഫിക്കറ്റ്‌ സഹിതമുളള ഒരു പോസ്‌റ്റാണ്‌ മറുപടിയായി ഇട്ടത്‌. താന്‍ അഭിമാനമുളള ഒരു ഹവായിക്കാരനാണ്‌. തന്റെ അമ്മൂമ്മ അനായസമായി വിളിക്കുന്ന പേരാണിത്‌. പേരില്‍ മാറ്റം വരുത്തില്ല എന്ന്‌ ഉറപ്പിച്ചു പറഞ്ഞ ചേസ്‌ തെറിയോടെയാണ്‌ പോസ്‌റ്റ് അവസാനിപ്പിച്ചത്‌.
അക്കൗണ്ട്‌ തുടരാന്‍ ഫേസ്‌ബുക്കിനെ സമീപിക്കില്ല എന്ന ഉറച്ച നിലപാടിലാണ്‌ ചേസ്‌. വാശി കൊളളാം . പക്ഷേ 29 അക്ഷരങ്ങളുളള ഒരു മിഡില്‍ നെയിമിനെ കുറിച്ച്‌ ഫേസ്‌ബുക്ക്‌ സംശയം പ്രകടിപ്പിച്ചതില്‍ വാസ്‌തവമില്ലേ എന്നുകൂടി ചിന്തിക്കേണ്ടേ.

അഭിപ്രായങ്ങളൊന്നുമില്ല