ലൗ ജിഹാദിനെ പ്രതിരോധിക്കാന്‍ ഗോമൂത്ര ചികിത്സയുമായി ഹിന്ദു ജന ജാഗ്രതി സമിതി.
ലൗ ജിഹാദിലകപ്പെടുന്ന സ്ത്രീകള്‍ക്കുമേൽ ഗോമൂത്രം തളിക്കണമെന്ന് പ്രമുഖ ഹിന്ദു തീവ്രവാദി സംഘടനയായ ഹിന്ദു ജന ജാഗ്രതി സമിതി. അന്യമതസ്തരെ പ്രണയിക്കുന്നതായി സംശയമുള്ള പെണ്‍കുട്ടികളില്‍ ഗോമുത്രം തളിക്കുക, ഉപ്പുവെള്ളത്തില്‍ കുളിപ്പിക്കുക ,നാരങ്ങ പൂജ നടത്തുക തുടങ്ങിയ 'ശാസ്ത്രീയ പ്രതിവിധികളാണ്' സംഘടന നിര്‍ദ്ദേശിക്കുന്നത്
മൂന്ന് വര്‍ഷം നീണ്ടു നിന്ന 'ശാസ്ത്രീയ' പഠനങ്ങള്‍ക്ക് ശേഷമാണ് ലൗ ജിഹാദിനെ ചെറുക്കാനുള്ള പ്രതിവിധികൾ തങ്ങൾ കണ്ടെത്തിയതെന്ന് എന്ന് സംഘടനയുടെ ദേശീയ വക്താവ് രമേഷ് ഷിണ്ഡെ പറയുന്നു
മുൻപ് വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ ചിത്ര പ്രദര്‍ശന വേദി ആക്രമിച്ചതോടെയാണ് ഗോവ ആസ്ഥാനമായ സംഘടന ദേശീയ തനലത്തില്‍ കുപ്രസിദ്ധി നേടിയത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ