Video Of Day

Breaking News

യുവതിയുടെ കന്യകാത്വം കവര്‍ന്നു; യുവാവിന് 5000 ഡോളര്‍ നഷ്ടപരിഹാരം

ബീജിങ്: 'നിങ്ങള്‍ എന്തൊക്കെ നല്‍കിയാലും നിങ്ങള്‍ പിച്ചിച്ചീന്തിയ എന്റ കന്യകാത്വത്തിന് വിലയിടാന്‍ നിങ്ങള്‍ക്കാവില്ല...'. ആദ്യകാല സിനിമകളിലെ സ്ത്രീകഥാപാത്രങ്ങള്‍ വില്ലന്മാരോട് പറയുന്ന സ്ഥിരം ഡയലോഗുകളിലൊന്നായിരുന്നു ഇത്. എന്നാല്‍ കന്യകാത്വത്തിന് വിലയിട്ട് ഇപ്പോള്‍ ചൈനീസ് കോടതി രംഗത്തെത്തിയിരിക്കുന്നു. 5000 ഡോളറാണ് കന്യകാത്വത്തിന് കോടതിയിട്ട വില...!!. അവിവാഹിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഒരു യുവാവ് തന്റെ കന്യകാത്വം കവര്‍ന്നുവെന്നാരോപിച്ച്‌ രംഗത്തെത്തിയ ചെന്‍ എന്ന യുവതിയുടെ കേസിന്റെ വിചാരണ വേളയിലാണ് ചൈനീസ് കോടതി ഇത്തരത്തില്‍ കന്യകാത്വത്തിന് വില പറഞ്ഞിരിക്കുന്നത്. അവിവാഹിതനാണെന്ന് കളവ് പറഞ്ഞ യുവാവ് താനുമായി സ്‌നേഹത്തിലാവുകയും തന്റെ വിലപ്പെട്ടതെല്ലാം കവര്‍ന്നെടുക്കുകയുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പ്രസ്തുത കേസില്‍ യുവതിയുടെ കന്യകാത്വം നശിപ്പിച്ചതിന് യുവാവ് 5000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. എന്നാല്‍ പുഡോംഗ് ന്യൂ ഏരിയ പീപ്പിള്‍സ് കോര്‍ട്ടിന്റെ ഈ വിധിക്കെതിരെ യുവാവ് അപ്പീലിന് പോകുകയാണെന്നാണ് കോടതി വക്താവ് അറിയിക്കുന്നത്. കേസിലുള്‍പ്പെട്ട യുവാവും യുവതിയും 2009ല്‍ ഓണ്‍ലൈനിലൂടെയാണ് പരിചയപ്പെടുന്നത്. എന്നാല്‍ ഇവര്‍ തമ്മില്‍ ഡേറ്റിങ് ആരംഭിക്കുന്നത് 2013ലാണ്. തുടര്‍ന്ന് സിംഗപ്പൂരിലേക്ക് ഒരു ടൂറും നടത്തി. അവിടെ വച്ചാണവര്‍ വഴിവിട്ട ബന്ധങ്ങളിലേര്‍പ്പെടാനാരംഭിച്ചത്. താന്‍ അവിവാഹിതനാണെന്നും യുവതിയെ വിവാഹം കഴിക്കാമെന്നുമുള്ള യുവാവിന്റെ വാക്കുകള്‍ വിശ്വസിച്ചാണ് താന്‍ എല്ലാത്തിനും വഴങ്ങിയതെന്നാണ് യുവതി പറയുന്നത്. എന്നാല്‍ കാര്യം കഴിഞ്ഞ ശേഷം ലി എന്ന ഈ യുവാവ് യുവതിയുമായുള്ള ബന്ധം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇയാളെ തിരഞ്ഞ് വീട്ടിലെത്തിയ യുവതി ഇയാളെ ഭാര്യയോടൊപ്പം കാണുകയായിരുന്നു. തുടര്‍ന്ന് തന്റെ കന്യകാത്വവും ആരോഗ്യവും കവര്‍ന്നെടുത്തതിന് യുവതി യുവാവിനെ കുറ്റപ്പെടുത്തുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയുമായിരുന്നു. മാനസികമായി തകര്‍ത്തതിന് 81,000 ഡോളറും മെഡിക്കല്‍ ചെലവുകള്‍ക്കായി 250 ഡോളറുമായിരുന്നു യുവതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ യുവതിയുടെ ഈ ആവശ്യം പരിധിയില്‍ക്കവിഞ്ഞതാണെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ റൈറ്റ് ടു വെര്‍ജിനിറ്റി നിയമപ്രകാരം സംരക്ഷിക്കാന്‍ യുവതിക്ക് അവകാശമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. സെക്ഷ്വല്‍ ഫ്രീഡം, സെക്ഷ്വല്‍ സേഫ്റ്റി, സെക്ഷ്വല്‍ പ്യൂരിറ്റി എന്നിവയുമായി ബന്ധപ്പെട്ട ധാര്‍മികാവകാശമാണ് കന്യകാത്വത്തിനുള്ള അവകാശമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കന്യകാത്വത്തിനുള്ള അവകാശം ലംഘിക്കുന്നത് ഒരു വ്യക്തിയുടെ ശരീരം,ആരോഗ്യം, സ്വാതന്ത്ര്യം, അംഗീകാരം എന്നിവയെ ദ്രോഹിക്കുന്ന പ്രവര്‍ത്തിയാണെന്നും ഇതിന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കോടതിയുടെ ഭാഷ്യം. എന്നാല്‍ താന്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നാണ് ഒരു അഭിഭാഷകനിലൂടെ യുവാവ് കോടതിയില്‍ ബോധിപ്പിച്ചത്. സാമ്ബത്തിക പരിഷ്‌കാരങ്ങളെ തുടര്‍ന്ന് കൂടുതല്‍ ലൈംഗിക സ്വാതന്ത്ര്യം ഇപ്പോള്‍ ചൈനയിലുണ്ട്. അതിന് പുറമെ ലിംഗ സമത്വത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ പ്രാധാന്യം നല്‍കി വരുന്നുണ്ട്.
കടപ്പാട്: മറുനാടന്‍ മലയാളി

അഭിപ്രായങ്ങളൊന്നുമില്ല