എനിക്ക് ഒരു സംവിധായകനും കിടന്നുകൊടുക്കേണ്ടി വന്നിട്ടില്ല: ഷക്കീല
സിനിമ കാണുന്നവരുടെയും സിനിമാപ്രേമികളുടെയും അഭിപ്രായത്തില്‍ സിനിമ എന്നത് പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരപകടമേഖലയാണ്. സിനിമയിലെത്താനും നടിയായി കഴിഞ്ഞാലും അവളുടെ ജീവിതം അതോടെ കഴിഞ്ഞു എന്നൊരു പറച്ചില്‍ നമ്മുടെ സമൂഹത്തിലുണ്ട്. അക്കാര്യം പൂര്‍ണ്ണമായി ഞാന്‍ നിഷേധിക്കുന്നില്ലെന്നും നടി ഷക്കീല പറഞ്ഞു.
ഒരു പരിധിവരെ അതിലെല്ലാം ശരിയുമുണ്ട്. ചിലരെയൊക്കെ എനിക്കങ്ങനെ അറിയുകയും ചെയ്യാം. എന്നാല്‍ എന്റെ സിനിമാപ്രവേശനത്തിലും പില്‍ക്കാലത്തുണ്ടായ അഭിനയജീവിതത്തിലും സിനിമയുടെ പേരില്‍ ഒരു ദുരന്തവും സംഭവിച്ചിട്ടില്ല. വളരെ സത്യസന്ധമായി പറയുന്ന കാര്യം. ഒരു ഡയറക്‌ടറോ, പ്രഡ്യൂസറോ അവരുടെ കൂടെ കിടക്കാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഒരുവിധത്തിലുള്ള അഡ്‌ജസ്‌റ്റ്മെന്റുകള്‍ക്കും എനിക്ക് വഴങ്ങേണ്ടി വന്നിട്ടില്ല. ഞാന്‍ അഭിനയിക്കാന്‍ പോകുന്നു തിരിച്ചുവരുന്നു. എല്ലാവരുമായി വളരെ വേഗത്തില്‍ സൗഹൃദത്തിലുമാകും. അതുകൊണ്ടൊക്കെ എന്നോട് വളരെ വാത്സല്യത്തോടു കൂടിയാണ് സിനിമാക്കാര്‍ പെരുമാറിയത്.
ഇതിനു കാരണം ഒരു ഇടനിലക്കാരന്റെയോ, പിമ്പിന്റെയോ കൂടെ സംവിധായകന്റെയോ, പ്ര?ഡ്യൂസറുടെയോ അരികിലേക്ക് ചാന്‍സ് ചോദിച്ച് പോയിട്ടില്ല എന്നതുതന്നെയാണ്. അങ്ങനെയൊക്കെ പോയിരുന്നുവെങ്കില്‍ ഇതൊക്കെ സംഭവിച്ചേനെ. അഭിനയമോഹം തലയ്‌ക്കു പിടിക്കുകയും ജീവിതത്തിന് ഒരു വരുമാനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായി അഡ്‌ജസ്‌റ്റ്മെന്റുകളൊക്കെ ചെയ്യേണ്ടി വന്നേക്കും. ഞാനെങ്ങനെയാണ് സിനിമയില്‍ വന്നതെന്ന് കഴിഞ്ഞ അധ്യായങ്ങളില്‍ പറഞ്ഞുവല്ലോ. അല്‍പ്പം തടി കൂടിയ ഒരു കുട്ടിയെപ്പോലെയാണ് എന്നോടെല്ലാവരും പെരുമാറിയത്. എന്നാല്‍ പില്‍ക്കാലത്ത് പ്രണയമോ, സെക്‌സോ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്നൊന്നും അര്‍ത്ഥമില്ല. എന്നില്‍ അതെല്ലാം സംഭവിച്ചത് എന്റെ ആഗ്രഹത്തിന്റെയും ആവേശത്തിന്റെയും ഭാഗമായിട്ടാണ്. സിനിമയില്‍ ചാന്‍സ് കിട്ടാന്‍വേണ്ടിയായിരുന്നില്ല. ഞാന്‍ പ്രണയിച്ചവരില്‍ പലരും സിനിമയുമായി വളരെ അടുപ്പമുള്ളവരൊന്നുമായിരുന്നില്ല എന്നതാണ് മറ്റൊരു വാസ്‌തവം.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ