പരിശീലനത്തിനിടെ ശിഷ്യയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപിക ജയിലില്‍
ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയര്‍: ഇംഗ്ലണ്ടില്‍, 15 കാരിയായ ശിഷ്യയെ ലൈംഗീകമായി ചൂഷണം ചെയ്ത കായികാധ്യാപികയെ ഒരു വര്‍ഷവും മൂന്നുമാസത്തേയ്ക്കും ശിക്ഷിച്ചു. സെന്റ് ആല്‍ബാന്‍സ് ക്രൗണ്‍ കോടതിയാണ് ബാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എമിലി ഫോക്‌സ് എന്ന അധ്യാപികയെ ശിക്ഷിച്ച് ഉത്തരവായത്. ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയര്‍ റിക്മാന്‍സ്‌വെര്‍ത്തിലെ റോയല്‍ മസോണിക്ക് സ്‌കൂളിലാണ് സംഭവം.
2012-2013 ല്‍ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അധ്യാപിക അയച്ച ഈ-മെയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കാണാന്‍ ഇടയായതാണ് ഇവരുടെ ബന്ധം പുറത്തറിയുവാന്‍ ഇടയാക്കിയത്. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ വാട്‌സാപ്പില്‍ നിന്നും മറ്റും ലഭിച്ചു. എമിലി പെണ്‍കുട്ടിയെ വശീകരിക്കുകയായിരുന്നുവെന്ന് കോടതി കണ്‌ടെത്തി. 2010 ല്‍ ആണ് എമിലി സ്‌കൂളില്‍ അധ്യാപികയായി എത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ