Video Of Day

Breaking News

കാമുകിമാരുമായി ഒളിച്ചോട്ടം ഗോപിയുടെ ഹോബിയാണ്, അവസാനം പിടിയിലായി

മുണ്ടക്കയം: പ്രണയം നടിച്ച് 23കാരിയുമായി ഒളിച്ചോടിയ നാല്‍പ്പത്തേഴുകാരന്‍ പിടിയില്‍. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് എരുമേലിയില്‍ താമസിക്കുന്ന തിരുവനന്തപുരം നേമം സ്വദേശി പൂരട്ടമ്പലം വി. ഗോപി (ബിനു, 47)യെ ഷാഡോ പോലീസ് കര്‍ണാടകയിലെ കുടകില്‍ നിന്നു പിടികൂടിയത്. മുണ്ടക്കയം സ്വദേശിയായ യുവാവ് ഭാര്യയും രണ്ടു വയസുള്ള മകനുമായി എരുമേലിയില്‍ താമസിക്കുകയായിരുന്നു. ഇതിനിടെ അയല്‍വാസിയായ ഗോപിയുമായി യുവതി പ്രണയത്തിലാവുകയും ഇരുവരും ഒളിച്ചോടുകയുമായിരുന്നു.

ഗോപി രണ്ടുമാസക്കാലം വിവിധ സ്ഥലങ്ങളില്‍ താമസിച്ചശേഷം കുടകിലെത്തി താമസിക്കുന്നതിനിടയിലാണ് പിടിയിലായത്. യുവതിയുടെ ഭര്‍ത്താവ് മുണ്ടക്കയം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പളളി ഡിവൈഎസ്പി വി.യു. കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം ഷാഡോ പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാടകയ്ക്കു താമസിച്ചിരുന്ന ഗോപി സമീപ പ്രദേശത്തെ സ്ത്രീകളുമായി പ്രണയത്തിലാവുകയും പിന്നീട് അവരുമായി ഒളിച്ചോടുന്നതും പതിവാണ്.

വിവിധ സ്ഥലങ്ങളില്‍ നാലോളം വീട്ടമ്മമാരുമായി ഇയാള്‍ ഒളിച്ചോടിയിട്ടുളളതായി പോലീസ് അന്വേഷണത്തില്‍ കണെ്ടത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് താമസിക്കുന്നതിനിടയില്‍ പ്രണയത്തിലായ വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തിബാങ്കില്‍ നിന്നു വായ്പ എടുത്ത സംഭവത്തില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. റാന്നിയില്‍ ജോലി നോക്കുന്നതിനിടയില്‍ സഹപ്രവര്‍ത്ത കയുടെ മാല പണയപ്പെടുത്തിയശേഷം തിരികെ നല്‍കാതിരുന്നതു സംബന്ധിച്ചും കേസുണ്ട്. 23വയസുളള മകന്‍ ഉള്‍പ്പടെ മൂന്നു മക്കളുണ്ട് ഇയാള്‍ക്ക്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

അഭിപ്രായങ്ങളൊന്നുമില്ല