Video Of Day

Breaking News

മനോരോഗികളെ ലേഖകന്മാരാക്കരുത് ;മാതൃഭൂമിയോട് ആഷിഖ് അബു

ആദിവാസികളെയും ആദിവാസി സമരങ്ങളെയും പിന്തുണയ്ക്കുന്ന സിനിമാ പ്രവര്‍ത്തകരെ പരിഹസിച്ച്  മാതൃഭൂമി ദിനപത്രത്തിൽ വന്ന ലേഖനത്തിന് സംവിധായകൻ ആഷിഖ് അബുവിന്റെ മറുപടി

മാതൃഭൂമിയുടെ ചിത്രഭൂമി പതിപ്പില്‍ കട് കട് എന്ന പംക്തിയില്‍ തിരുവനന്തപുരത്ത് ഗോത്രമഹാസഭയുടെ നില്‍പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ആഷിഖ് അബു ഉൾപെടെയുള്ള  സിനിമ പ്രവര്‍ത്തകരെയും ഡോ ബിജുവിനെയും കണക്കിന് പരിസിക്കുന്ന 'ആദിവാസി സ്‌നേഹം... ഹൊ!' എന്ന കുറിപ്പിന്  ആഷിഖ് അബുവിന്റെ  മറുപടി ഇങ്ങനെയാണ്
''മഹത്തായ ചരിത്രമുള്ള മാതൃഭൂമി കുടുംബത്തോട് എളിയ അപേക്ഷ, മനോരോഗികളെ ലേഖകന്മാരായി നിയമിക്കരുതേ...!''  . ആഷിഖ് അബു, ശ്രീനാഥ് ഭാസി, മൈഥിലി തുടങ്ങിയവരായിരുന്നു നിൽപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തെത്തിയത്.

 ഇവരുടെ ആദിവാസി സ്നേഹം  ഫേസ്ബുക്കിലും ക്യാമറയ്ക്കും മുൻപിൽ പ്രകടിപ്പിക്കനുള്ളതാണെന്നു
പംക്തിയില്‍ പറയുന്നു .

അഭിപ്രായങ്ങളൊന്നുമില്ല