Video Of Day

Breaking News

ഇന്ത്യയിൽ ദിവസവും 93 സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ  പ്രതിദിനം ശരാശരി 93 സ്ത്രീകളെങ്കിലും ബലാത്സംഗത്തിനിരയാകുന്നതായി റിപ്പോർട്ട്. നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ.സി.ആർ.ബി) നടത്തിയ ഏറ്റവും  പഠനത്തിലാണ് ഇക്കാര്യം സംബന്ധിച്ച് വെളിപ്പെടുത്തലുള്ളത്. 2012 ൽ ഇന്ത്യയിൽ 24,923 ലൈംഗിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്തു.എന്നാൽ 2013 ൽ ഇത് 33,707 ആയി വർദ്ധിച്ചതായാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.

ഏറെ കോളിളക്കം സൃഷ്‌ടിച്ച ദൽഹിയിലെ നിർഭയ സംഭവത്തിന് ശേഷം ഒരുപാട് പ്രക്ഷോഭങ്ങൾ അരങ്ങേറിയെങ്കിലും ഡൽഹിയിൽ ബലാത്സംഗ കേസുകൾ ഇരട്ടിയായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2012 ൽ ഇത് 585 ആയിരുന്നുവെങ്കിൽ 2013 ആയപ്പോഴേക്കും 1,441 ആയി വർദ്ധിച്ചതായാണ് കണക്ക്. മുംബൈയിൽ 391 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജയ്പ്പൂർ-192, പൂനൈ-171 എന്നിങ്ങനെ പോകുന്നു സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ എണ്ണം.

അഭിപ്രായങ്ങളൊന്നുമില്ല