Video Of Day

Breaking News

അബ്ദുറബ്ബിനെ കൊണ്ട് വിളക്കു കത്തിക്കാൻ രാജഗോപാലിന്റെ ശ്രമം


വിളക്ക് കൊളുത്തിയതുകൊണ്ട് ആര്‍ക്കും ഒരപകടവും വരില്ലെന്ന്  വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനോട് ബി.ജെ .പി നേതാവ് ഒ. രാജഗോപാല്‍. സമ്പൂര്‍ണ ഇ സാക്ഷരതാ യജ്ഞത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് വിളക്കുകൊളുത്താന്‍ വിസമ്മതിക്കുന്ന മന്ത്രിയുടെ ശീലത്തെ രാജഗോപാല്‍ പരസ്യമായി വിമര്‍ശിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യത്തില്‍ മന്ത്രി പി.കെ. അബ്ദുറബ്ബായിരുന്നു ഉദ്ഘാടകന്‍. മന്ത്രി വിളക്ക് കത്തിക്കാറില്ലെന്ന് അറിയാവുന്ന സംഘാകര്‍ ചുമതല ചെറുവിളക്ക് രാജഗോപാലിനെ ഏല്‍പ്പിച്ചു. അദ്ദേഹം ഉദ്ഘാടകനായ മന്ത്രിയെ പ്രധാന വിളക്ക് തെളിയിക്കാന്‍ ക്ഷണിച്ചു. രാജഗോപാല്‍ തന്നെ കൊളുത്തിയാല്‍ മതിയെന്നായി മന്ത്രി. അപ്പോള്‍ തന്നെ രാജഗോപാല്‍ മന്ത്രിയോട് കാരണം തിരക്കി. പിന്നീടത് പരസ്യമായി പറഞ്ഞു

പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കനകക്കുന്ന് കൊട്ടാരത്തില്‍ നവ ഇ സാക്ഷരര്‍ക്ക് ഇ മെയില്‍ സംവിധാനമുള്ള മൊബൈല്‍ ഫോണ്‍ സൗജന്യമായി നല്‍കുന്ന ചടങ്ങിലായിരുന്നു രാജഗോപാലിന്റെ വിമര്‍ശനം

അഭിപ്രായങ്ങളൊന്നുമില്ല