Video Of Day

Breaking News

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; മധ്യവയസ്‌കന്‍ പിടിയില്‍

കൊച്ചി: മാനസിക വളര്‍ച്ചയില്ലാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേരാനെല്ലൂര്‍ തട്ടാംപടി ചെമ്മരിക്കല്‍ വീട്ടില്‍ ടോമി (50) ആണ് പിടിയിലായത്. ചേരാനല്ലൂര്‍ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വിട്ടുവരുന്ന വഴി ആളൊഴിഞ്ഞ സ്ഥലത്ത് സ്ഥിരമായി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തു. ഷാഡോ എസ്‌ഐ അനന്തലാല്‍, ചേരാനല്ലൂര്‍ എസ്‌ഐ സുനു, സീനിയര്‍ സിപിഒ സജീവന്‍, സിപിഒമാരായ ഉമ്മര്‍, സാനു, വേണു, അയൂബ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല