പോലീസ് പ്രേതത്തെ പിടിച്ചു, വീഡിയോ കാണൂ
എസ്പനോള (ന്യൂമെക്‌സിക്കൊ): ന്യൂമെക്‌സിക്കോ പോലീസ് കുറ്റവാളികളെ മാത്രമല്ല പിടിക്കുന്നത്. അവരുടെ നിരീക്ഷണ ക്യാമറയില്‍കൂടി അവര്‍ പ്രേതത്തെയും കണ്ടുപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസര്‍ കാള്‍ റൊമീറോയ്ക്കായിരുന്നു സ്‌റ്റേഷനു ചുറ്റും സ്ഥാപിച്ചിരുന്ന ക്യാമറകളുടെ നിരീക്ഷണ ചുമതല. അദ്ദേഹം ക്യാമറകള്‍ കംപ്യൂട്ടര്‍ സ്ക്രീനില്‍കൂടി നിരീക്ഷിക്കുന്നതിനിടയില്‍ എന്തോ ഒരു രൂപം ഇലക്ട്രിക് ഫെന്‍സ് മറികടന്ന് പോലീസ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന പാര്‍ക്കിങ് ലോട്ടിനു കുറുകെ നീങ്ങുന്നതായി കണ്ടു.
അതൊരു പറവയോ, മറ്റെന്തെങ്കിലും ജീവിയൊ ക്യാമറയുടെ മുന്നില്‍ എത്തിയതായിരിക്കാമെന്നാണ് ആദ്യം വിചാരിച്ചത്; എന്നാല്‍ അതിനു മനുഷ്യന്റെ പോലുള്ള കാലുകളും, രൂപവും ഉണ്ടായിരുന്നതായി കാള്‍ പറഞ്ഞു. ഈ വിവരം തന്റെ മേലുഗ്യോസ്ഥന്മാരുമായി കാള്‍ പങ്കുവയ്ക്കുകയും അവര്‍ അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ ആരും ഗേറ്റ് തകര്‍ത്ത് അതിനകത്ത് കടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയില്ല. കൂടാതെ ആരെങ്കിലും ആ ഗേറ്റ് തുറക്കുവാന്‍ ശ്രമിച്ചാല്‍ ഇതില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒരു മുന്നറിയിപ്പ് സിഗ്നല്‍ നല്‍കുമെന്നും പോലീസ് സാര്‍ജെന്റ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ