Video Of Day

Breaking News

സെക്സ് ടൂറിസം: കോവളത്ത് കാഴ്ചവയ്ക്കുന്നത് കോളേജ്-സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ

കോവളം: വിദേശീയര്‍ ഉള്‍പ്പെടെയുള്ള ടൂറിസ്‌റ്റുകളുടെ വരവ്‌ ഗണ്യമായി കുറഞ്ഞതോടെ കോവളത്ത്‌ സെക്‌സ് ടൂറിസം കൊഴുക്കുന്നു. ആയൂര്‍വേദ ചികിത്സയുടെ മറവില്‍ കര്‍ക്കിടക മാസം സെക്‌സ് ടൂറിസം വ്യാപകമായ കാര്യം 'മംഗളം' റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ പോലീസ്‌ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതേ തുടര്‍ന്ന്‌ പിന്‍വലിഞ്ഞ സെക്‌സ് മാഫിയാ വീണ്ടും ശക്‌തമായി തിരിച്ചെത്തിയിരിക്കുകയാണ്‌.

ആയൂര്‍വേദ മസാജിന്റെ മറവിലാണ്‌ ഇപ്പോള്‍ സെക്‌സ് ടൂറിസം പൊടിപൊടിക്കുന്നത്‌. കോവളത്തും വിഴിഞ്ഞത്തും പൂവാറിലും നിരവധി അനധികൃത മസാജ്‌ പാര്‍ലറുകളാണ്‌ ഉള്ളത്‌. മസാജിന്റെ മറവില്‍ അനാശാസ്യമാണ്‌ ഇവിടങ്ങളില്‍ അരങ്ങേറുന്നത്‌. ഇതിനായി അന്യസംസ്‌ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളെയാണ്‌ ഇവിടങ്ങളിലേക്ക്‌ എത്തിക്കുന്നത്‌. ഇതിനായി വന്‍സംഘം പ്രവര്‍ത്തിക്കുന്നുണ്ട്‌. ആഡംബര കാറുകളിലും ട്രെയിനുകളിലുമാണ്‌ ഇവരെ എത്തിക്കുന്നത്‌. മുംബൈ, ബാംഗ്ലൂര്‍, ഗോവ നഗരങ്ങളില്‍ നിന്നും മോഡലുകളെയും എത്തിക്കുന്നുണ്ട്‌. ഷൂട്ടിംഗിന്റെ മറവില്‍ ചില നടിമാരെയും എത്തിക്കുന്നുണ്ട്‌.

കഴിഞ്ഞ സീസണിലും കോവളത്ത്‌ വിദേശീയര്‍ കുറവായിരുന്നു. നിരവധി ഹോട്ടലുകളും ലോഡ്‌ജുകളും ഇതുമൂലം കടുത്ത പ്രതിസന്ധിയിലുമായിരുന്നു. ഇക്കുറിയും ഇവിടേക്ക്‌ ടൂറിസ്‌റ്റുകള്‍ എത്തുന്നത്‌ കുറവാണ്‌. ഇത്‌ പരിഹരിക്കാനാണ്‌ സെക്‌സ് ടൂറിസത്തിലേക്ക്‌ ചിലകേന്ദ്രങ്ങള്‍ ശ്രദ്ധ തിരിച്ചിരിക്കുന്നത്‌. അന്യസംസ്‌ഥാനങ്ങളില്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ എത്തിക്കാനും ഇടനിലക്കാരുണ്ട്‌. ടൂറിസ്‌റ്റ് കേന്ദ്രമായതിനാല്‍ റെയ്‌ഡിനെ പേടിക്കേണ്ട എന്നതാണ്‌ സെക്‌സ് ടൂറിസം കൊഴുക്കാന്‍ കാരണം.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകള്‍ പലതും അനാശ്യാസ കേന്ദ്രങ്ങളാണ്‌. ഇവിടങ്ങളില്‍ മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കുമെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിത്യസന്ദര്‍ശകരാണ്‌. പോലീസിലെയും രാഷ്‌ട്രീയത്തിലെയും ഉന്നതരുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ്‌ ഇടനിലക്കാരില്‍ ഏറെയും.

അതുകൊണ്ടു തന്നെ പ്രാദേശീയ പോലീസ്‌ ഉദോഗ്യസ്‌ഥര്‍ക്ക്‌ കാര്യമായി ഇടപെടാന്‍ കഴിയുന്നുമില്ല. പരാതികള്‍ വ്യാപകമാകുമ്പോള്‍ നടത്തുന്ന റെയ്‌ഡുകള്‍ പ്രഹസനമാകുകയാണ്‌ പതിവ്‌. മുന്‍കൂട്ടി അറിയിച്ച ശേഷമാണ്‌ പരിശോധനക്കായി ഇത്തരം കേന്ദ്രങ്ങളില്‍ പോലീസ്‌ എത്തുന്നത്‌. അതുകൊണ്ടു തന്നെ റെയ്‌ഡില്‍ ആരും പിടിക്കപ്പെടാറില്ല.

അനാശ്യസ കേന്ദ്രങ്ങള്‍ക്കു പുറമേ മദ്യവും സുലഭമാണ്‌. നിരവധി ഒഴിച്ചുകൊടുപ്പു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ബിവറേജസുകളില്‍ നിന്നും മറ്റും വാങ്ങുന്ന മദ്യം മൊത്തമായും ചില്ലറയായും ഉയര്‍ന്നവിലക്കാണ്‌ ഇവിടങ്ങളില്‍ വിറ്റഴിക്കുന്നത്‌.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല