Video Of Day

Breaking News

ജനിച്ച് രണ്ട്‌ മാസം പ്രായമുളള കുട്ടി നിമിഷങ്ങള്‍ക്കുളളില്‍ പുരുഷനായി!

ഇങ്ങനെയുളള അത്ഭുതങ്ങള്‍ സംഭവിക്കുമോ? സംഭവിച്ചെങ്കില്‍ അത്‌ അവിശ്വസനീയമാണ്‌, പറഞ്ഞുവരുന്നത്‌ ആഫ്രിക്കന്‍ വര്‍ത്തമാനപത്രമായ 'ഡെയ്‌ലി ഒബ്‌സര്‍വര്‍' പുറത്തുവിട്ട ഒരു വാര്‍ത്തയെ കുറിച്ചാണ്‌. രണ്ട്‌ മാസം പ്രായമുളള ഒരു കുട്ടി അമ്മയുടെ മുന്നില്‍ വച്ച്‌ സെക്കന്‍ഡുകള്‍കൊണ്ട്‌ വളര്‍ന്ന്‌ വലുതായി ഓടിമറഞ്ഞു എന്നതാണ്‌ വാര്‍ത്ത!

ഇത്‌ എങ്ങനെ വിശ്വസിക്കും. പക്ഷേ കുഞ്ഞിന്റെ പെറ്റമ്മ പറഞ്ഞാല്‍ അവിശ്വസിക്കുന്നതെങ്ങനെ? കഴിഞ്ഞ ചൊവ്വാഴ്‌ച രണ്ട്‌ മാസം പ്രായമുളള സ്‌മിത്ത്‌ ഫ്രീമാനെയുമെടുത്ത്‌ കൃഷിയിടത്തിലേക്ക്‌ പോകുമ്പോഴായിരുന്നു അവിശ്വസനീയ സംഭവം നടന്നതെന്നാണ്‌ 16 കാരിയായ ലോര്‍പു കൊല്ലി എന്ന അമ്മ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്‌. ലൈബീരിയയിലെ ബോംഗ്‌ കൗണ്ടിയില്‍ നിന്ന്‌ മര്‍ക്കസ്‌ മലേയയാണ്‌ അവിശ്വസനീയമായ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്‌തത്‌.

തന്നെ താഴെയിറക്കാന്‍ വലിയ ആളുകള്‍ സംസാരിക്കുന്നയത്ര സ്‌ഫുടതയോടെയാണ്‌ കുഞ്ഞ്‌ ആവശ്യപ്പെട്ടത്‌. നിലത്തിറക്കിയ കുഞ്ഞ്‌ താന്‍ നോക്കിനില്‍ക്കെ വലിയൊരു പുരുഷനായി വളര്‍ന്നു. തന്റെ വീട്ടിലേക്ക്‌ പോവുകയാണെന്ന്‌ പറഞ്ഞ്‌ കുറ്റിക്കാട്ടിലേക്ക്‌ ഓടിമറഞ്ഞുവെന്നും 16 കാരി അമ്മ പറയുന്നു.

കുട്ടി പരലോകത്തുനിന്നുളളയാളാണെന്നാണ്‌ നാട്ടുകാരുടെ അഭിപ്രായം. എന്നാല്‍, ഇത്‌ ദ്യോതിപ്പിക്കുന്ന പ്രത്യേക പാടുകളോ ശാരീരിക പ്രത്യേകതകളോ കുഞ്ഞില്‍ കണ്ടിട്ടില്ല എന്നാണ്‌ അമ്മയുടെ പക്ഷം! എന്തായാലും സംഭവം കെട്ടുകഥയാണോ അല്ലയോ എന്ന്‌ ആരും ഉറപ്പിച്ചു പറയുന്നില്ല.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല