മകളെ പിറന്നാള്‍ ദിനത്തില്‍ ഗര്‍ഭിണിയായ അമ്മ കഴുത്ത് മുറുക്കി കൊലപ്പെടുത്തി
പയ്യന്നൂര്‍: പിറന്നാള്‍ ദിനത്തില്‍ മാതാവ് അഞ്ചു വയസ്സുകാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. ഏഴിമല നാവിക അക്കാദമി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഹരിയാന സോണിപത്ത് സ്വദേശിനി മമ്ത റാട്ടിയാണ് (27) മകള്‍ ദിവ്യയെ (അഞ്ച്) ചുരിദാറിന്‍െറ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. മമ്ത റാട്ടിയെ പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ഭര്‍ത്താവ് ഹരിയാന സ്വദേശി സുനില്‍ റാട്ടി നാവിക അക്കാദമി ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്‍റാണ്.
വെള്ളിയാഴ്ച രാത്രി 11.45ഓടെയാണ് കൊല നടന്നതെന്ന് കരുതുന്നു. സുനില്‍ റാട്ടി രാത്രി ഏഴുമണിക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്ക് പോയിരുന്നു. 11.45ഓടെ മമ്ത കുട്ടിക്ക് സുഖമില്ളെന്ന് ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. ഇയാളത്തെി കുട്ടിയെ നാവിക അക്കാദമി ആശുപത്രിയിലത്തെിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
വെള്ളിയാഴ്ച കുഞ്ഞിന്‍െറ പിറന്നാളാഘോഷം കഴിഞ്ഞതിനുശേഷമായിരുന്നു മാതാവിന്‍െറ ക്രൂരകൃത്യം. ശനിയാഴ്ച രാവിലെ നാവല്‍ പൊലീസാണ് സംഭവം പയ്യന്നൂര്‍ പൊലീസിനെ അറിയിച്ചത്. എസ്.ഐ കെ. സനില്‍ കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ്, നാവിക അക്കാദമിയിലത്തെി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കഴുത്തില്‍ ഷാള്‍ മുറുക്കിയതിന്‍െറ പാട് കണ്ടതിനാല്‍ കൊലപാതകമാണെന്ന് പൊലീസ് സംശയിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന്‍െറ പ്രാഥമിക റിപ്പോര്‍ട്ടില്‍ കൊലപാതകം സ്ഥിരീകരിച്ചു. ഉടന്‍ ക്വാര്‍ട്ടേഴ്സിലത്തെി മമ്ത റാട്ടിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി എസ്.ഐ സനില്‍കുമാര്‍ അറിയിച്ചു. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
ഏഴിമല നാവിക അക്കാദമിയിലെ വിദ്യാലയത്തില്‍ യു.കെ.ജി വിദ്യാര്‍ഥിനിയാണ് ദിവ്യ. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാമന്തളി കുന്നരുവിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. സുനില്‍ റാട്ടി-മമ്ത ദമ്പതികളുടെ ഏകമകളാണ് ദിവ്യ. മമ്ത മൂന്നുമാസം ഗര്‍ഭിണിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ