50,000 രൂപയ്ക്ക് 14കാരിയെ വിലയ്ക്ക് വാങ്ങി ബലാത്സംഗം ചെയ്തു; കൂട്ടിന് മാതാപിതാക്കള്‍
പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ മാതാപിതാക്കള്‍ അവളുടെ രണ്ടിരട്ടി പ്രായമുള്ളയാള്‍ക്ക് വെറും 50,000 രൂപയ്ക്ക് വിറ്റു. വിലയ്ക്ക് വാങ്ങിയയാള്‍ പെണ്‍കുട്ടിയെ മാസങ്ങളോളം മുറിയില്‍പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ഈ കച്ചവടം നടന്നത്. മധ്യപ്രദേശിലെ ജാബുവ ജില്ലയിലാണ് ഈ സംഭവം നടന്നത്.
സംഭവം പുറത്തറിഞ്ഞതോടെ, പെണ്‍കുട്ടിയെ വിലയ്ക്ക് വാങ്ങിയ ബാബു എന്നയാള്‍ മുങ്ങി. ഇയാള്‍ക്കെതിരെ ചന്ദന്‍ നഗര്‍ പൊലീസ് മനുഷ്യക്കടത്തിലും ബലാല്‍സംഗത്തിനും കേസ് ചാര്‍ജ് ചെയ്തു. പെണ്‍കുട്ടിയെ വിറ്റതിനും ബലാല്‍സംഗത്തിന് കൂട്ടുനിന്നതിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും പൊലീസ് കേസ്സെടുത്തിട്ടുണ്ട്.
ബാബുവിന്റെ തടവറിയില്‍നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടതോടയാണ് ഈ സംഭവങ്ങള്‍ പുറംലോകമറിയുന്നത്. ചന്ദ്മാരി ഗ്രാമക്കാരിയാണ് പെണ്‍കുട്ടി. വിവാഹമെന്ന വ്യാജേന തന്നെ മാതാപിതാക്കള്‍ വില്‍ക്കുകയായിരുന്നുവെന്നും താന്‍ സ്ഥിരമായി ബലാല്‍സംഗത്തിന് ഇരയായെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. അടുത്ത ബന്ധുക്കളാണ് ഈ കച്ചവടത്തിന് ഇടനിലക്കാരായി നിന്നതെന്നും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു.
ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും ബാബുവിനും അടുത്ത ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസ്സെടുത്തത്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചന്ദന്‍ നഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് ദീക്ഷിത് പറഞ്ഞു.
കടപ്പാട്: മറുനാടന്‍

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ