ജഡ്ജിയെ നരകത്തില്‍ വെച്ച് കൊല്ലുമെന്ന് കൊലക്കേസ് പ്രതി
സ്പ്രിങ്ഫീല്‍ഡ: മൂന്ന് പേരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിലെ പ്രതി ജഡ്ജിയെ വെല്ലുവിളിച്ചു. നരകത്തില്‍ വന്നിട്ട് കാണിച്ച് തരാമെന്നായിരുന്നു അമേരിക്കയിലെ പിറ്റ്‌സ്ഫീല്‍ഡ് സ്വദേശിയായ കയസ് വിയോവിസ് ജഡ്ജിയെ വെല്ലുവിളിച്ചത്.
ശസ്ത്രക്രിയ ചെയ്ത് നെറ്റിയില്‍ കൊമ്പ് പിടിപ്പിച്ച് വിചിത്രമായ രൂപം സൃഷ്ടിച്ച ഇയാളെ ആറ് ദിവസത്തെ വിചാരണക്ക് ശേഷമാണ് ശിക്ഷിച്ചത്. 2011 ആഗസ്തില്‍ മസാച്ചുസെറ്റ്‌സ് സ്വദേശികളായ ഡേവിഡ് ഗ്ലേസര്‍(44), എഡ്‌വാര്‍ഡ് ഫ്രാംറ്റണ്‍(58),റോബര്‍ട്ട് ചാഡ്‌വല്‍( 47) എന്നിവരെ കാണാതാവുയായിരുന്നു. പത്ത് ദിവസത്തിന് ശേഷം ഇവരുടെ കത്തി കരിഞ്ഞ ശരീരം പിറ്റസ്ഫീല്‍ഡില്‍ നിന്ന് കണ്ടെത്തി.
ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റ് രണ്ട് പ്രതികള്‍ പരോള്‍ കൂടാതെ ജയിലില്‍ കഴിയുകയാണ്. ആഡം ലീ ഹാള്‍, ഡേവിഡ് ചാലെ എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍. ഡേവിഡ് ഗ്ലേസറെ തട്ടിക്കൊണ്ട് പോയി കൊലചെയ്യാന്‍ വിയോവിസ് മറ്റ് രണ്ട് പ്രതികളെ സഹായിക്കുകയായിരുന്നു. സാക്ഷിയെ ഇല്ലാതാക്കാനാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയത്.
വിയോവിസിന്റെ ശരീരത്തില്‍ 666 ടാറ്റുകള്‍ പതിച്ചിട്ടുണ്ട്. 2008 ല്‍ കൗമാരക്കാരിയുടെ ശരീരത്തില്‍ മുറിവുകളുണ്ടാക്കി രക്തം കുടിച്ച കേസില്‍ ഇയാള്‍ ഏഴ് വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ