Video Of Day

Breaking News

ആര്‍ച്ച് ബിഷപ്പ് 86,000 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് ചിത്രവും വീഡിയോയും പകര്‍ത്തി

ബര്‍ലിന്‍: ബാല പീഡനത്തിന്റെ പേരില്‍ വത്തിക്കാനില്‍ വീട്ടു തടങ്കലിലായ മുന്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് വെസ്ലോവ്‌സ്‌ക്കിയുടെ കംപ്യൂട്ടറില്‍ 86,000 ബാല ലൈംഗിക ചിത്രങ്ങളും 130 ബാല ലൈംഗിക വീഡിയോകളും വത്തിക്കാന്‍ കുറ്റാന്വേഷണ വിഭാഗം കണ്ടെത്തി. അറുപത്തിയാറുകാരനായ ഈ മുന്‍ ആര്‍ച്ച് ബിഷപ് ഡൊമനിക്കന്‍ റിപ്പബ്ലിക്കിലെ വത്തിക്കാന്‍ സ്ഥാനാപതിയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഈ മുന്‍ ആര്‍ച്ച് ബിഷപ്പ് വീട്ടുതടങ്കലിലാണ്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പണം കൊടുത്തു പീഡിപ്പിച്ച കേസിലാണ് ഈ മുന്‍ ആര്‍ച്ച് ബിഷപ് കുടുങ്ങിയിരിക്കുന്നത്.

വത്തിക്കാന്‍ സ്ഥാനപതി എന്ന നിലയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ആരോപണം വത്തിക്കാന്‍ തന്നെ നേരിട്ട് അന്വേഷിക്കുന്നതും ശിക്ഷ വിധിക്കുന്നതും. അടുത്ത മാസം വത്തിക്കാനില്‍ ഈ മുന്‍ ആര്‍ച്ച് ബിഷപിന്റെ കേസ് കോടതിയില്‍ വിചാരണയ്ക്ക് എടുക്കും. ഏഴു വര്‍ഷത്തെ തടവുവരെ ഈ മുന്‍ ആര്‍ച്ച് ബിഷപിന് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല