മംഗൾയാനോ..അതെന്താണെന്ന് കരീന കപൂർ;
ലോകത്തിനു മുൻപിൽ ഇന്ത്യയുടെ അഭിമാനം വനോളമുയർത്തിയ മംഗൾയാൻ വിജയത്തിന്റെ അലയൊലികൾ അവസാനിക്കുന്നതിനു ബോളിവുഡ് നടി കരീന കപൂറിന്റെ 'ചോദ്യം' ചർച്ചയാകുന്നു
മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന പ്രമുഖ കമ്പനിയുടെ ചടങ്ങിനിടെ മംഗൾയാനെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കരീന നൽകിയ മറുപടി സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു
മംഗൾയാനെ കുറിച്ചുള്ള ചോദ്യത്തിന് മംഗൾയാനോ അതെന്താ? എന്ന മറു ചോദ്യമായിരുന്നു കരീനയുടേത് .
എന്നാൽ തന്റെ ചോദ്യം മനസിലാകത്തത് കൊണ്ടാണ് കരീന അങ്ങനെ മറുപടി പറഞ്ഞതെന്ന് ധരിച്ച മാധ്യമപ്രവർത്തകൻ ചോദ്യം ഇംഗ്ലീഷിൽ ആവർത്തിച്ചെങ്കിലും താരത്തിന് ഉത്തരമുണ്ടായിരുന്നില്ല . തുടർന്ന് അവതാരക പറഞ്ഞ് കൊടുത്തപ്പോഴാണ് 'മംഗളയാൻ' എന്താണെന്ന് താരത്തിന് മനസിലായത്. അടുത്ത നിമിഷം മംഗൾയാന്റെ വിജയം ചരിത്രനിമിഷമാണെന്നും തനിക്കും ബഹിരാകാശത്ത് പോകാൻ ആഗ്രഹമുണ്ടെന്നും തട്ടിവിട്ട് താരം തടി തപ്പി
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ