31 കാരനെ ഗര്‍ഭിണിയായ 26 കാരി കെട്ടിയിട്ട് ബലാത്സംഗം ചെയ്‌തു

സ്‌ത്രീ പീഡനങ്ങള്‍ പ്രധാന വിഷയമായി മാധ്യമങ്ങളില്‍ കളം നിറഞ്ഞു കളിക്കുമ്പോള്‍ പുരുഷ പീഡനത്തിന്റെ കഥ ആരു കേള്‍ക്കാന്‍? എന്നാല്‍ അമേരിക്കന്‍ പോലീസിനെ ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത് 26 കാരി ഉറക്കത്തിലായിരുന്ന 31 കാരനെ കെട്ടിയിട്ട് ബലാത്സംഗം ചെയ്‌ത കഥയാണ്. സീറ്റില്‍ കാരി ചാന്റി ഗില്‍മനാണ് കഥയിലെ നായിക(വില്ലത്തി). 31 കാരന്‍ യുവാവാണ് സംഭവത്തിലെ സാധുവായ ഇര.
ഗില്‍മാന്‍ തന്നെ ഉറക്കത്തില്‍ ഉറക്കത്തില്‍ ബലാത്സംഗം ചെയ്‌തെന്നാണ് ഇരയുടെ ആരോപണം. കഴിഞ്ഞ ജൂണ്‍ 17 നായിരുന്നു സംഭവം. ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങി വന്ന യുവാവ് കടുത്തക്ഷീണം കാരണം സ്വന്തം കിടക്കയില്‍ കിടന്ന് ഉറങ്ങിപ്പോയി. ഗാഡനിദ്രയ്‌ക്കിടയില്‍ ശരീരത്ത് ഭാരം അനുഭവപ്പെടുകയൂം ഞെട്ടി ഉണര്‍ന്നപ്പോള്‍ ഗില്‍മാനെ കാണുകയുമായിരുന്നു. തന്റെ കൈകള്‍ തലയ്‌ക്ക് പിന്നില്‍ ബന്ധിച്ച് ഗില്‍മാന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയിലുള്ളത്.
ഗില്‍മാനെ നേരത്തേ തെരുവില്‍ കണ്ടിട്ടുണ്ടെങ്കിലൂം നേരിട്ട് ഒരു പരിചയവുമില്ല. ഇവര്‍ എങ്ങിനെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കയറിയെന്ന് തനിക്കറിയില്ലെന്നും പറഞ്ഞിട്ടുണ്ട്. ആരോപണം ഗില്‍മാന്‍ നിഷേധിച്ചിട്ടുണ്ട്. മാനസീകാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇരയുടെ ശരീരത്ത് നിന്നും കിട്ടിയ സാമ്പിളുകള്‍ ഗില്‍മാന് എതിരായി മാറിയിട്ടുണ്ട്.
സംഭവം നിഷേധിക്കുന്നുണ്ടെങ്കിലും മോഷണശ്രമം, വാഹനമോഷണം തുടങ്ങിയ കാര്യത്തിന് നേരത്തേ ഗില്‍മാന്‍ നേരത്തേ നിയമനടപടി നേരിട്ടിട്ടുണ്ടെന്ന് സ്‌മോക്കിംഗ് ഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിലെ ഒരു പ്രധാന മയക്കുമരുന്നു ഉപയോക്‌താവാണ് ഗില്‍മാനെന്നും ഇര പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. എന്തായാലും ഗില്‍മാനെതിരേ രണ്ടാം തരത്തിലുള്ള ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. നിസ്സഹായവസ്‌ഥയിലുള്ളയാളെ ലൈംഗികമായി ഉപയോഗിച്ചെന്നാണ് കുറ്റം.
കടപ്പാട്: മംഗളം
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ