Video Of Day

Breaking News

ആദ്യരാത്രി ആഘോഷിയ്ക്കുന്നതിനിടെ ദമ്പതിമാര്‍ മരിച്ചു

സനാ: ആദ്യരാത്രി ആഘോഷിയ്ക്കുന്നതിനിടെ നവദമ്പതിമാര്‍ മരിച്ചു. യെമനിലെ ലാഹ്ജി പട്ടണത്തിലാണ് സംഭവം നടക്കുന്നത്. വിഷവാതകം ശ്വസിച്ചാണ് മരണം. വിവാഹത്തിന് പിന്നാലെ ദമ്പതിമാരെ മരണം തട്ടിയെടുത്തതിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍. വളരെ ആഘോഷ പൂര്‍ണമായ വിവാഹത്തിന് ഇത്തരത്തിലൊരു ദുരന്തപര്യവസാനം ഉണ്ടാകുമെന്ന് ബന്ധുക്കളാരും കരുതിയില്ല. വിവാഹത്തിന് ശേഷം വരന്‍ വധുവിനൊപ്പം തന്റെ വീട്ടിലെത്തി.

ആദ്യരാത്രിയില്‍ തന്നെയാണ് ദുരന്തം ഉണ്ടായത്. രാത്രിയില്‍ കറണ്ട് പോയതിനെത്തുടര്‍ന്ന് യുവാവ് അടുത്ത മുറിയിലുള്ള ജനറേറ്റര്‍ ഓണ്‍ ചെയ്തു. ദമ്പതിമാരുടെ ജനാലയ്ക്കപ്പുറമായിരുന്നു ജനറേറ്റര്‍ റൂം. ജനറേറ്റില്‍ നിന്നുയര്‍ന്ന വാതകം ശ്വസിച്ചാണ് ഇരുവരും മരിച്ചത്. പുലര്‍ച്ചെ നവദമ്പതിമാരെ വിളിച്ചുണര്‍ത്താന്‍ ബന്ധുക്കള്‍ എത്തി. വാതിലില്‍ മുട്ടിയപ്പോള്‍ പ്രതികരണമില്ലാത്തതിനെത്തുടര്‍ന്ന് ജനാലയിലൂടെ നോക്കിയപ്പോളാണ് ഇരുവരും അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. വാതില്‍ തകര്‍ത്ത് അകത്തു കടന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചു. ജനറേറ്ററില്‍ നിന്നുയര്‍ന്ന വാതകം ശ്വസിച്ചാണ് ഇരുവരും മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കടപ്പാട്: വണ്‍ ഇന്ത്യ

അഭിപ്രായങ്ങളൊന്നുമില്ല