നില്‍പ്പ് സമരം: അഭിനന്ദനം, ആഷിക്ക് അബു, നടി മൈഥിലി
തിരുവനന്തപുരം: ആദിവാസികള്‍ രണ്ടു മാസത്തോളമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നില്‍പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ എത്തി. സംവിധായകന്‍ ആഷിക് അബു, താരങ്ങളായ ശ്രീനാഥ് ഭാസി, മൈഥിലി തുടങ്ങിയവരാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
ആദിവാസികള്‍ നേരിടുന്ന അവഗണന മനസിലാക്കുന്നതിനാലാണ് സമരത്തില്‍ പങ്കുചേരുന്നതെന്ന് ആഷിക് അബു പറഞ്ഞു. ആദിവാസികളോട് മനുഷ്യത്വപരമായ സമീപം സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വരും ദിവസങ്ങളില്‍ സിനിമാ മേഖലയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ പിന്തുണയുമായി രംഗത്ത് വരുമെന്നും ആഷിക് പറഞ്ഞു.
ആദിവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ജൂലായ് ഒന്പതാം തീയതി മുതല്‍ ആദിവാസികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നില്‍പ് സമരം ആരംഭിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ