യുവതിയുടെ നഗ്നചിത്രം മൊബൈലിലെടുത്ത് ഭീഷണി, യുവാവ് അറസ്റ്റില്‍
കൊല്ലം: യുവതിയുടെ നഗ്നചിത്രം രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതിയെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു.
അയത്തില്‍ സാദത്ത് നഗര്‍ ചെറുപൊയ്കയില്‍ തെക്കതില്‍ കബീറിനെ (38)യാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. കണ്ടച്ചിറയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന യുവതി വസ്ത്രം മാറുന്നതിനിടെ നഗ്നചിത്രം ഇയാള്‍ ഒളിഞ്ഞുനിന്ന് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.
കബീര്‍ ഈ കശുവണ്ടി ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന സമയത്തായിരുന്നു സംഭവം. ഫോട്ടോ യുവതിയുടെ ഭര്‍ത്താവിനെ കാണിക്കുമെന്നും ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.
പലപ്പോഴായി കബീര്‍ യുവതിയില്‍ നിന്ന് രണ്ടുലക്ഷത്തോളം രൂപ കൈക്കലാക്കുകയുണ്ടായി. പലരില്‍ നിന്നും പലിശയ്ക്ക് വാങ്ങിയാണ് യുവതി പണം നല്‍കിയത്. ഭീഷണി വീണ്ടും തുടര്‍ന്നതിനെ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ