Video Of Day

Breaking News

സുഖം തേടി യുവാവ് ഓരോ ദിവസവും ഓരോ യുവതിയുടെ വീട്ടില്‍ താമസം

സുന്ദരനാണ് 26 കാരനായ ജോയ്. വീടില്ലാത്ത തന്റെ ദുരവസ്ഥയെ പരമാവധി മുതലാക്കിക്കൊണ്ടിരിക്കുകയാണ് പുള്ളിക്കാരന്‍. ഓരോ ദിവസവും ഓരോ സുന്ദരികളെ വളച്ചെടുത്ത് അവരുടെ വീട്ടില്‍ അന്തിയുറങ്ങുന്നത് പതിവാക്കിയിരിക്കുകയാണ് ജോയ്. അതാതയത് വീടില്ലാത്തത് ഈ അഴകിയ രാവണന്‍ അനുഗ്രഹമായി മാറ്റിയിരിക്കുകയാണ്. ലഹരി വസ്തുക്കള്‍ ഉപയോഗിച്ചത് കണ്ടെത്തിയനിനെത്തുടര്‍ന്ന് അമ്മയുടെ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട് ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ തെരുവിലെത്തിയതിന് ശേഷമാണ് ജോയ് ഈ ലീലാവിലാസങ്ങള്‍ ആരംഭിച്ചത്.

പകല്‍ സമയങ്ങളിലെ മാന്‍ഹാട്ടനിലെ തെരുവുകളിലാണ് ജോയ് ചെലവഴിക്കുന്നത്. പലരോടും ഇരന്ന് വാങ്ങുന്ന പണമുപയോഗിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. ഷോപ്പ് സാംപിളുകളായി സൗജന്യമായി ലഭിക്കുന്ന ഡിയോഡൊറന്റ്, ഹെയര്‍ ജെല്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഈ റോമിയോ തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നത്. യുവതികളെ ആകര്‍ഷിക്കാനും അയാളെ അവരുടെ വീട്ടിലേക്ക് അന്തിയുറങ്ങാന്‍ ക്ഷണിപ്പിക്കാനും ജോയ്ക്ക് അസാമാന്യമായ കഴിവുണ്ട്. ഇയാളുടെ ആകര്‍ഷണവലയത്തില്‍ അകപ്പെടുന്ന ഏതൊരു സ്ത്രീയും ഒരു രാത്രിയെങ്കിലും ജോയിയെ വീട്ടിലെക്ക് ക്ഷണിക്കുമെന്നാണ് ഇതുവരെയുള്ള സംഭവങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്. ചില ദിവസങ്ങളില്‍ നിരവധി സ്ത്രീകള്‍ ഇയാളെ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിക്കാറുണ്ടത്രെ. ചിലര്‍ ഒന്നിലധികം രാത്രികളിലും ജോയുടെ സാന്നിധ്യം ആവശ്യപ്പെടുന്നുണ്ട്.

ന്യൂയോര്‍ക്ക് നഗരത്തില്‍ എട്ട് ദശലക്ഷം ആളുകളുണ്ടെന്നും അതിനാല്‍ നിങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ വ്യത്യസ്തരായ പെണ്‍കുട്ടികളെ കിട്ടാന്‍ യാതൊരു പ്രയാസവുമില്ലെന്നാണ് ജോയ് പറയുന്നത്. ഏത് സുന്ദരിയുടെ അടുത്ത് ചെന്നും അവരെ സ്‌നേഹിക്കുന്നുണ്ടെന്ന് പറയാനും താല്‍പര്യമുണ്ടെങ്കില്‍ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടന്നും വെളിപ്പെടുത്താന്‍ തനിക്ക് സാധിക്കുമെന്നാണ് ജോയ് അവകാശപ്പെടുന്നത്. എന്നാല്‍ താല്‍ക്കാലിക സുഖവും അന്തിയുറങ്ങാന്‍ ഒരിടവുമാണ് ഇതിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്നും ജോയ് വെളിപ്പെടുത്തുന്നു. എന്നാല്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം താന്‍ തെരുവില്‍ വെറും കാര്‍ഡ്‌ബോര്‍ഡ് ഷീറ്റിലാണ് അന്തിയുറങ്ങാറുള്ളതെന്നും ജോയ് പറയുന്നു.

പെണ്‍കുട്ടികള്‍ക്കൊപ്പം അവരുടെ വീട്ടില്‍ അന്തിയുറങ്ങുമ്പോള്‍ രാവിലെ ഏഴുമണിയോടെ അവര്‍ തന്നെ വീട്ടില്‍ നിന്നും ഇറക്കി വിടുമെന്നും താന്‍ തെരുവിലേക്കിറങ്ങുമെന്നും ജോയ് പറയുന്നു. എന്നാല്‍ അപ്പോള്‍ തന്റെ കീശയില്‍ നിറയെ പണമുണ്ടായിരിക്കും. എന്നാല്‍ ഇത് ഇന്നത്തെ യുവത്വത്തിനുള്ള തന്റെ സന്ദേശമല്ല. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഭവനരഹിതരായി നിരവധി പേരുണ്ടെങ്കിലും അതിനെ ഇത്തരത്തില്‍ അതിജീവിക്കാന്‍ തനിക്ക് മാത്രമെ സാധിക്കുന്നുള്ളൂവെന്നും ജോയ് പറയുന്നു.
കടപ്പാട്: മറുനാടന്‍ മലയാളി

അഭിപ്രായങ്ങളൊന്നുമില്ല