മുന്‍ കാമുകിയെ കൊന്നു ഹൃദയവും കരളും തലച്ചോറും തിന്നു...!
മുന്‍ കാമുകിയെ കുത്തിക്കൊന്ന ശേഷം തലച്ചോറും ഹൃദയവും കരളും തുരന്നെടുത്ത് പാകം ചെയ്‌ത് ഭക്ഷിച്ചയാള്‍ അറസ്‌റ്റില്‍. 46 കാരി ടാമി ജോ ബ്ലാണ്ടനാണ് കൊല്ലപ്പെട്ടത്. അക്രമം നടത്തിയതിന് പിടിയിലായത് ജോസഫ് ഒബര്‍ഹാന്‍സ്ലി എന്ന 33 കാരന്‍ ക്രിമിനലും. വ്യാഴാഴ്‌ച ഇന്ത്യാനയിലെ ജഫേഴ്‌സണിലെ കാമുകിയുടെ വീട് തകര്‍ത്ത് അകത്തു കടന്നായിരുന്നു അക്രമം.
വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിക്ക് മുന്‍ കാമുകന്‍ വീട് തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് ബ്‌ളാണ്ടന്‍ പോലീസിന്റെ സഹായം തേടിയിരുന്നു. തുടര്‍ന്ന് അവിടെയെത്തിയ പോലീസ് ഒബര്‍ഹാന്‍സ്ലിയെ പറഞ്ഞയച്ചു. എന്നാല്‍ രാവിലെ പത്ത് മണിക്ക് ബ്‌ളാണ്ടന്റെ സഹായാഭ്യര്‍ത്ഥന വീണ്ടും പോലീസിന് ലഭിച്ചു. എന്നാല്‍ അവിടെയെത്തിയ പോലീസിന് കാണാനായത് ഒബര്‍ഹാന്‍സ്ലിയെ. ബ്‌ളാണ്ടനെ ഒട്ടു കണ്ടെത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ബ്‌ളാണ്ടനെ രക്‌തത്തില്‍ കുളിച്ച നിലയില്‍ ബാത്ത്‌ടബ്ബില്‍ കണ്ടെത്തി.
തലയോട്ടി തകര്‍ത്ത നിലയിലായിരുന്നു. തലമുതല്‍ കഴുത്തു വരെ അനേകം സ്‌ഥലങ്ങളില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. കഴുത്തും ചുമലുമെല്ലാം രക്‌തത്തില്‍ കുതിര്‍ന്നിരുന്നു. മൃതശരീരത്തില്‍ ഹൃദയവും കരളും തലച്ചോറും ഉണ്ടായിരുന്നില്ല. അതേസമയം സമീപത്ത് ഒരു പാത്രത്തില്‍ രക്‌തത്തില്‍ കുതിര്‍ന്ന തലച്ചോറിന്റെ ഭാഗം കണ്ടെത്തി. കുക്കിംഗ് പോട്ടില്‍ രക്‌തം പുരണ്ട രണ്ടു കൊടിലും ഉണ്ടായിരുന്നു. ശ്വാസകോശവും ഹൃദയവും കണ്ടെത്താനായില്ല. ഉള്‍പ്പെടെയുള്ള ആന്തരീകാവയവങ്ങള്‍ പാകം ചെയ്‌ത് കഴിച്ചതായി പിന്നീട് ഒബര്‍ഹാന്‍സ്ലി സമ്മതിച്ചു.
അതേസമയം ആദ്യം കാര്യങ്ങളെല്ലാം പോലീസിനോട് തുറന്നു പറഞ്ഞ ഒബര്‍ഹാന്‍സ്ലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എല്ലാം നിഷേധിച്ചു. താന്‍ നിരപരാധിയാണെന്നും തന്നെ തെറ്റിദ്ധരിച്ചാണ് പോലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. 2000 ല്‍ തന്റെ കുട്ടിയുടെ മാതാവ് കൂടിയായ കാമുകിയെ വധിച്ചതിന് ജയിലിലായ ഒബര്‍ഹാന്‍സ്ലി 2012 ല്‍ ജയിലില്‍ നിന്നും പുറത്ത് വന്ന ശേഷം ആദ്യം ചെയ്‌തത് ബാറില്‍ വെച്ച് ഒരാളെ വെട്ടി നുറുക്കുകയായിരുന്നു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ