നടിമാര്‍ക്കും നടന്മാര്‍ക്കും തിരുമ്മാന്‍ വിദഗ്ദരായ ചെറുപ്പക്കാരും യുവതികളും
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറുകളില്‍ നടത്തിയ റെയ്ഡില്‍ ഉന്നത ബന്ധങ്ങളുള്ള സ്ഥാപനങ്ങളെ ഒഴിവാക്കിയതായി ആരോപണം. വിഐപികളും സിനിമാ താരങ്ങളും സ്ഥിരം സന്ദര്‍ശകരായ ചില 'തിരുമ്മല്‍' കേന്ദ്രങ്ങളില്‍ ഒരു വിധ പരിശോധനയും നടത്തിയില്ലെന്നാണ് ആരോപണം. നക്ഷത്ര ഹോട്ടലുകളോടനുബന്ധിച്ച് നടത്തുന്ന ബ്യൂട്ടിപാര്‍ലറുകളിലും ഒരു പരിശോധനയും ഉണ്ടായിരുന്നില്ല.
സംസ്ഥാനത്തിനു പുറത്തു നിന്നുള്ള മോഡലുകളും സീരിയല്‍ താരങ്ങളും വരെ ഇത്തരം സ്ഥലങ്ങളില്‍ എത്തുന്നുണ്ടെന്നാണ് വിവരം. മണിക്കൂറിന് ലക്ഷങ്ങള്‍ വരെ ഈടാക്കുന്നവരും കൂട്ടത്തിലുണ്ട്. മുംബൈയില്‍ നിന്നും ചെന്നൈയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും ഫ്‌ളൈറ്റിലെത്തുന്നവര്‍ ആവശ്യക്കാരെ 'തിരുമ്മിയ' ശേഷം മണിക്കൂറുകള്‍ക്കകം തിരിച്ചു പോകും. ഇവരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ തുകയാണ് കമ്മീഷനായി ലഭിക്കുന്നത്.
സ്ത്രീകളെ 'തിരുമ്മാന്‍' വിദഗ്ദരായ ചെറുപ്പക്കാരും ഇത്തരം സ്ഥാപനങ്ങളിലുണ്ട്. സംസ്ഥാനത്തിനു അകത്തും പുറത്തുമുള്ള യുവാക്കളെയാണ് ഇതിനു നിയോഗിക്കുന്നത്. പലരും വിദ്യാഭ്യാസ ആവശ്യത്തിനായി നഗരത്തിലെത്തുന്നവരാണ്. ഇവരെയാണ് ഏജന്റുമാര്‍ വഴി ഇത്തരം കേന്ദ്രങ്ങളിലെത്തിക്കുന്നത്.
ആയൂര്‍വേദ കേന്ദ്രങ്ങളുടെ മറവിലും നഗരത്തിലും പരിസരത്തും പെണ്‍വാണിഭ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ടെന്ന് നേരത്തെ മുതല്‍ പരാതി ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇടത്തരം ചെറുകിട സ്ഥാപനങ്ങളില്‍ മാത്രമാണ് പോലീസ് റെയ്ഡ് നടത്തിയത്. ഫ്‌ളാറ്റുകളില്‍ ബ്യൂട്ടി പാര്‍ലറുകളുടെ മറവില്‍ പെണ്‍കുട്ടികളെ എത്തിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നത് പതിവാണെന്ന് പോലീസിന് തന്നെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം 13 സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം. അന്യസംസ്ഥാനത്തു നിന്നും ഏജന്റുമാര്‍ വഴി കൊണ്ടു വരുന്ന പെണ്‍കുട്ടികളെയാണ് പല സ്ഥാപനങ്ങളിലും തിരുമ്മല്‍ ജോലിക്കായി നിയോഗിക്കുന്നത്.
ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്. ഇവരെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തുമ്പോള്‍ മാന്യമായി തൊഴില്‍ ചെയ്തു ജീവിക്കുന്നവര്‍ക്കും മാനക്കേടായി മാറുകയാണ്. ഇന്നലെ പരിശോധന നടത്തിയ 13 ബ്യൂട്ടിപാര്‍ലറുകളും പോലീസ് അടപ്പിച്ചു. ഇരയായ പെണ്‍കുട്ടികള്‍ തന്നെ രഹസ്യമായി നല്‍കിയ പരാതിയിലാണു പെണ്‍വാണിഭത്തെപ്പറ്റി പോലീസിനു വിവരം ലഭിച്ചത്.
നഗരത്തിലെ 50 ബ്യൂട്ടിപാര്‍ലറുകള്‍ പോലീസ് നിരീക്ഷണത്തിലാണെന്നാണ് സൂചന. ഇന്നലെ കൂടുതല്‍ പാര്‍ലറുകളില്‍ ഒരേസമയം പരിശോധന നടത്താനായിരുന്നു പദ്ധതിയെങ്കിലും ആള്‍ബലം കുറവായതിനാലാണു പരിശോധന 13 ഇടങ്ങളില്‍ മാത്രമായത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ബ്യൂട്ടീഷന്‍ ജോലി പഠിപ്പിക്കാമെന്നു തെറ്റിധരിപ്പിച്ചാണു കേരളത്തിലേക്കു കടത്തിക്കൊണ്ടുവരുന്നതെന്നു പോലീസ് പറഞ്ഞു. ഇവരില്‍ പത്തു വയസില്‍ താഴെയുള്ള കുട്ടികളുമുണ്ട്.
പരിശോധനാവിവരം പുറത്തറിഞ്ഞതോടെ മറ്റുള്ള സ്ഥലങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റി. ഏതാനുംപേരെ സ്വന്തം സംസ്ഥാനങ്ങളിലേക്കു പറഞ്ഞയച്ചതായും വിവരമുണ്ട്. ഇതര സംസ്ഥാനങ്ങളിലും മറ്റും വിദേശത്തു ജോലി ലഭിക്കാന്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിപ്പിക്കുന്നതായി പരസ്യം നല്‍കി അഭിമുഖവും നടത്തിയാണു പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നതെന്നാണ് അറസ്റ്റിലായ ചിലര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ