Video Of Day

Breaking News

മാദ്ധ്യമങ്ങളും മലയാളികളും വേട്ടയാടി, ഒന്നും മറക്കാനാവില്ല: ലാല്‍ ജോസ്

ഒറ്റപ്പാലം: മാദ്ധ്യമങ്ങള്‍ തന്നെ വേട്ടയാടിയതായും ആഗ്രഹിച്ച രീതിയില്‍ യാത്ര അവസാനിപ്പിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും സംവിധായകന്‍ ലാല്‍ജോസ് പറഞ്ഞു.  കൊച്ചി?? ലണ്ടന്‍ കാര്‍യാത്ര കഴിഞ്ഞ്  ഇന്നലെ ഒറ്റപ്പാലത്തെ വസതിയില്‍  തിരിച്ചെത്തിയ  അദ്ദേഹം  മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

യാത്രയ്ക്കിടെ സംഘത്തിലെ ഒരാള്‍ തെറ്റിപ്പിരിഞ്ഞതിനെക്കുറിച്ച് പ്രതികരിക്കാന്‍ ലാല്‍ജോസ് തയ്യാറായില്ല. സംഘത്തെ നയിച്ച സുരേഷ് ജോസഫിന്റെ പ്രതികരണത്തിനുശേഷം സംസാരിക്കാമെന്ന മറുപടിയോടെ ലാല്‍ജോസ് സംസാരം അവസാനിപ്പിച്ചു. കൊച്ചിയില്‍ നിന്ന്  ജൂണ്‍ 16നാണ് ലാല്‍ജോസ് ഉള്‍പ്പെടെ മൂന്നംഗ സംഘം കാറില്‍ യാത്ര തിരിച്ചത്. 27 രാജ്യങ്ങള്‍ സന്ദര്‍ശിച്ചാണ് സംഘം തിരിച്ചെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല