അന്യസംസ്ഥാന പെണ്‍കുട്ടികള്‍ക്ക് തുച്ഛമായ ശമ്പളം നല്‍കി അനാശാസ്യം
കൊച്ചി: ബ്യൂട്ടി പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനെ തുടര്‍ന്ന് പെണ്‍വാണിഭ സംഘങ്ങളെ കുറിച്ച് നിര്‍ണായ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. മസാജ് സെന്ററുകളുടെ മറവിലാണ് ലൈംഗിക ചൂഷണവും പെണ്‍വാണിഭവും നടന്നിരുന്നത്. ഇതിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും യുവതികളെ കൊണ്ടു വന്നിരുന്നു. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ട്. അന്യസംസ്ഥാനത്തു നിന്നും പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു വന്ന് ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്ന സംഘങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാര്‍ക്ക് ആവശ്യാനുസരണം പെണ്‍കുട്ടികളെ ഇവര്‍ വിതരണം ചെയ്യുകയാണ് പതിവ്. ഈ പെണ്‍കുട്ടികള്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കിയിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേസ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. വേണ്ടി വന്നാല്‍ അന്വേഷണം അന്യസംസ്ഥാനത്തേയ്ക്കും വ്യാപിപ്പിക്കും.
നേരത്തേയും കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറുകളില്‍ പോലീസ് റെയ്ഡ് നടത്തി പെണ്‍വാണിഭക്കാരെ പിടികൂടിയിട്ടുണ്ട്. ഇവരില്‍ പലരും തന്നെയാണ് ഇന്നലെ നടത്തിയ റെയ്ഡിലും പിടിയിലായത്. ഏറെ വിവാദം സൃഷ്ടിച്ച ഒളികാമറ ബ്ലാക്ക്‌മെയില്‍ കേ സിന്റെ അന്വേഷണത്തിനിടയിലാണു നഗരത്തില്‍ നടക്കുന്ന ഇത്തരം പെണ്‍വാണിഭങ്ങളെ കുറിച്ചു പോ ലീസിനു വിവരം ലഭിച്ചത്. ഇന്നലെ പിടിയിലായവര്‍ക്ക് ബ്ലാക്ക്‌മെയില്‍ സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരുന്നു.
നഗരത്തിലെ പല ബ്യൂട്ടി പാര്‍ലറുകളെ കുറിച്ചും നേരത്തെ തന്നെ ഇത്തരം പരാതികളുണ്ടായിരുന്നതാണ്. പുരുഷന്മാര്‍ക്കു വേണ്ടിയുള്ള ബ്യൂട്ടി പാര്‍ലറുകളില്‍ സ്ത്രീകളാണ് പലയിടത്തും ജോലിക്കാര്‍. ഇവരെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തുകയാണെന്ന് പരാതിയുണ്ടായിരുന്നു. നല്ല നിലയില്‍ നടത്തിവരുന്ന സ്ഥാപനങ്ങള്‍ക്കും ഇത്തരം സ്ഥാപനങ്ങള്‍ പേരുദോഷം വരുത്തുന്നുണ്ട്. പല ബ്യൂട്ടി പാര്‍ലറുകളുടേയും നടത്തിപ്പുകാര്‍ സ്ത്രീകളാണ്.
ഇന്നലെ നഗരത്തില്‍ നടത്തിയ റെയ്ഡില്‍ 10 പേര്‍ അറസ്റ്റിലായി. 13 ബ്യൂട്ടി പാര്‍ലറുകളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്. നഗരത്തില്‍ മാത്രം നൂറോളം ബ്യൂട്ടി പാര്‍ലറുകളാണ് ഉള്ളത്. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷ ണത്തിനൊടുവിലാണ് ഇവരെ പിടികൂടിയതെന്നു കൊച്ചി റേഞ്ച് ഐജി: എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു.
പരാതികളെ തുടര്‍ന്ന് ദിവസങ്ങളായി നഗരത്തിലെ പല ബ്യൂട്ടി പാര്‍ലറുകളും പോലീസ് നിരീക്ഷണത്തിലായിരുന്നു. പനമ്പിള്ളി നഗര്‍, വൈറ്റില, കടവന്ത്ര എന്നിവി ടങ്ങളിലെ നാലു സ്ഥാപനങ്ങളില്‍ നിന്നു പ്രായപൂര്‍ ത്തിയാകാത്ത പെണ്‍കുട്ടികളെ പോലീസ് മോചിപ്പിച്ചിട്ടുണ്ട്. ഇവരെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിച്ചിരുന്നത് എങ്ങനെയെന്നു കണ്ടെത്താന്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്. അനാശാസ്യ കേന്ദ്ര ങ്ങളെന്നു പോലീസ് കണ്ടെത്തിയ പാര്‍ലറുകളുടെ നടത്തിപ്പുകാരെയാണ് അറസ്റ്റു ചെയ്തത്. ഇടപാടു കാരെന്ന നിലയില്‍ ഇവരുമായി ബന്ധപ്പെട്ട ഷാഡോ പോലീസാണ് പ്രതികളെ പിടികൂടാന്‍ വഴിയൊരു ക്കിയത്.
മേനക പയനിയര്‍ ടവറില്‍ റിച് മൗണ്ട് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന എറണാകുളം കതൃക്കടവ് സ്വദേശി നാന്‍സി (40), കാവാലം നെല്ലിക്കോട് സ്വദേശി ഗീതാ കുമാരി(50), കാസര്‍കോട് കരുന്തളം സ്വദേശി പ്രമോദ് (34) എന്നിവരെ മുന്‍പും പോലീസ് പിടികൂടിയിരുന്നു. അന്ന് ക്യാപ്പിറ്റോള്‍ എന്ന ബ്യൂട്ടി പാര്‍ലര്‍ നടത്തിയവര്‍ തന്നെയാണു പിന്നീട് റിച് മൗണ്ട് ബ്യൂട്ടി പാര്‍ലര്‍ എന്നു പേരു മാറ്റിയതെന്ന് വ്യക്തമായിട്ടുണ്ട്.
കലൂര്‍ കതൃക്കടവ് റോഡില്‍ മോനൂസ് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഹരിപ്പാട് സ്വദേശിനി ബിന്ദി (42), ഭര്‍ത്താവ് തുറവൂര്‍ സ്വദേശി ഹരി (41), പൊന്നുരുന്നി സ്വദേശി രവി (65), വൈറ്റില പവര്‍ ഹൗസിനു സമീപം റോജിന്‍സ് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന തമ്മനം സ്വദേശി ബിനില്‍ ബാബു (25), മുക്കട എരുമേലി ലിജോ (31), പനമ്പിള്ളി നഗറില്‍ ഇലാ വേള്‍ഡ് സ്പാ നടത്തുന്ന ആലത്തൂര്‍ സ്വദേശി മുരുകന്‍ (30), കെ.എ. ഡൊമിനിക് (59) എന്നിവരെയാണു പോലീസ് അറസ്റ്റു ചെയ്തത്.
എറണാകുളം അസി. കമ്മീഷണര്‍ റെക്‌സ് ബോബി അര്‍വിന്‍, സെന്‍ട്രല്‍ സിഐ: നിസാമുദീന്‍, കളമശ്ശേരി സിഐ: സാജന്‍ സേവ്യര്‍, സൗത്ത് സിഐ: സിബി ടോം, മട്ടാഞ്ചേരി സിഐ: മണികണ്ഠന്‍, വനിതാസെല്‍ സിഐ: ഷാന്റി സിറിയക്, എസ്‌ഐ മാരായ അനന്തലാല്‍, ലത്തീഫ്, ഗോപകുമാര്‍, വിബിന്‍, രാജേഷ്, ജോസി എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ