Video Of Day

Breaking News

ഭീകരര്‍ക്ക് കിടപ്പറ പങ്കിടാന്‍ ഐസിസ് കന്യകകളെ റിക്രൂട്ട് ചെയ്യുന്നു

ബാഗ്‌ദാദ്‌: ഇറാഖില്‍ മനുഷ്യത്വ രാഹിത്യത്തിന്റെയും പീഡനത്തിന്റെയും പര്യായമായി വിശേഷിപ്പിക്കപ്പെട്ട ഐഎസ്‌ ഭീകരര്‍ ജിഹാദിനായി റിക്രൂട്ട്‌ ചെയ്യുന്ന വനിതകളെ ലൈംഗികായുധമായി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍. ജിഹാദിന്റെ പേര്‌ പറഞ്ഞ്‌ ബ്രിട്ടന്‍, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും ഐഎസ്‌ മദ്ധ്യേഷ്യയില്‍ എത്തിച്ച യുവതികളെ കിടപ്പറ പങ്കിടാനും ഉല്ലസിക്കാനും കുട്ടികളെ നിര്‍മ്മിച്ച്‌ നല്‍കാനുമുള്ള ഉപകരണങ്ങളാക്കി മാറ്റുന്നതായിട്ടാണ്‌ റിപ്പോര്‍ട്ട്‌.

ജിഹാദില്‍ ആകൃഷ്‌ടനായി ഐഎസ്‌ തീവ്രവാദികള്‍ക്കൊപ്പം എത്തുകയും അവിടെ ടെക്‌നിക്കല്‍ പ്ര?ഫഷണലായി ജോലി ചെയ്യുകയും പിന്നീട്‌ ഒളിച്ചോടി രക്ഷപെടുകയും ചെയ്‌ത ഷെര്‍കോ ഒമര്‍ എന്നയാളുടേതാണ്‌ വെളിപ്പെടുത്തല്‍. സാമൂഹ്യ മാധ്യമങ്ങള്‍ വഴി റിക്രൂട്ട്‌ ചെയ്‌ത വിദേശ യുവതികളെ ഐഎസ്‌ ജിഹാദിലേക്ക്‌ യുവാക്കളെ ആകര്‍ഷിക്കാനുള്ള ലൈംഗിക ഉപകരണമാക്കുകയാണെന്ന്‌ ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഒമര്‍ പറഞ്ഞിരിക്കുന്നത്‌.

ഐഎസിലേക്ക്‌ റിക്രൂട്ട്‌ ചെയ്യപ്പെടുന്ന എല്ലാ യുവാക്കള്‍ക്കും സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പെണ്‍കൂട്ട്‌ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. ഖുറാന്‍ സൂക്‌തങ്ങള്‍ ഉപയോഗിച്ച്‌ ഇതെല്ലാം ഐഎസ്‌ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്‌. ജിഹാദില്‍ മരിക്കുന്നവര്‍ക്ക്‌ സ്വര്‍ഗ്ഗത്തില്‍ 72 നിത്യകന്യകളെ ലഭിക്കുമെന്നും നരകത്തില്‍ പോയ വേണ്ടപ്പെട്ടവരെ വിശുദ്ധയുദ്ധത്തിന്റെ ഭാഗമാകുന്നതിലൂടെ രക്ഷിക്കാമെന്നും ഐഎസ്‌ പഠിപ്പിക്കുന്നു.

പാശ്‌ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള യുവതികളെ ശിശു നിര്‍മ്മാണ യൂണിറ്റ്‌ പോലെയാണ്‌ ഐഎസ്‌ പരിഗണിക്കുന്നതെന്ന്‌ നേരത്തേ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത്‌ വിട്ടതിന്‌ തൊട്ടു പിന്നാലെയാണ്‌ ഒമറിന്റെ വെളിപ്പെടുത്തലും വന്നിരിക്കുന്നത്‌. ഭാവിയില്‍ വിശുദ്ധയുദ്ധം നടത്താനുള്ള കുട്ടികളെ ഉണ്ടാക്കാനുള്ള ഉപകരണമാക്കി മാത്രമാണ്‌ സ്‌ത്രീകളെ ഉപയോഗിക്കുന്നതെന്നും സ്‌ത്രീകളെ ശരീരം പങ്കിടാനുള്ളവര്‍ എന്ന നിലയില്‍ മാത്രമാണ്‌ പരിഗണിക്കുന്നതെന്നും പറഞ്ഞിരുന്നു.

ഇസ്‌ളാമികളല്ലാത്ത വനിതാ തടവുകാരെ ഭാര്യമാരെ പോലെ കരുതാന്‍ ദൈവം കല്‍പ്പിച്ചിട്ടുണ്ടെന്നാണ്‌ ന്യായീകരണം. വിശുദ്ധ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ ശത്രുവാണെങ്കില്‍ പോലും വനിതകളേയും കുട്ടികളേയും കൊല്ലാനാകില്ല. പകരം തടവുകാരായി വെച്ച്‌ ഏതു രീതിയിലും ഉപയോഗിക്കാം. വിവാഹിതനാണെങ്കില്‍ പോലും ജിഹാദി ആണെങ്കില്‍ തടവുകാരിയെ ബലാത്സംഗം ചെയ്യാം, അവളെ വില്‍പ്പന നടത്താം. കുട്ടികളെയാണെങ്കില്‍ വളര്‍ത്തിയാല്‍ വീട്ടുജോലി ഏല്‍പ്പിക്കുകയോ കാലക്രമേണെ ജിഹാദിയാക്കി പരിശീലിപ്പിച്ചെടുക്കുകയോ ചെയ്യാം..

ഇനി ഏതെങ്കിലും സ്‌ത്രീ സ്വമനസ്സാലെ ശരീരം ജിഹാദിക്ക്‌ കാഴ്‌ച വെച്ചാല്‍ അവള്‍ മഹത്വവല്‍ക്കരിക്കപ്പെടും. 'ജിഹാദിനുള്ള ലൈംഗികതയ്‌ക്ക് സ്വര്‍ഗ്ഗത്തിലാണ്‌ പ്രതിഫലം' എന്നാണ്‌ പഠിപ്പിക്കല്‍. ഐഎസ്‌ വനിതകളെ റിക്രൂട്ട്‌ ചെയ്യുന്നത്‌ ബേബി ഫാക്‌ടറികളായിട്ടാണ്‌. ഇസ്‌ളാമിക സ്‌റ്റേറ്റ്‌ നിര്‍മ്മിക്കണമെന്ന കാഴ്‌ചപ്പാടിന്‌ കീഴില്‍ കൂടുതല്‍ ആള്‍ക്കാരെ വേണമെന്ന്‌ സെന്റര്‍ ഫോര്‍ ടെററിസം ആന്റ്‌ സെക്യൂരിറ്റി സ്‌റ്റഡീസ്‌ വിഭാഗത്തിലെ മിയാ ബ്‌ളൂം പറയുന്നു. ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെ യൂറോപ്പില്‍ നിന്നും നൂറു കണക്കിന്‌ പേരാണ്‌ മദ്ധ്യേഷ്യയില്‍ ജിഹാദി പ്രവര്‍ത്തനത്തിനായി റിക്രൂട്ട്‌ ചെയ്യപ്പെട്ടത്‌.

അഭിപ്രായങ്ങളൊന്നുമില്ല