Video Of Day

Breaking News

ദിലീപിന്റെ നായികയായില്ലെന്ന് ഹന്‍സിക, മലയാളി ഫെക്കികളുടെ തെറിവിളിയും

ദിലീപിന്റെ നായികയായി ഹന്‍സിക മലയാളത്തിലെത്തുന്നുവെന്ന് ഈയിടെ വാര്‍ത്തകള്‍ പരന്നിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന 'സദ്ദാം ശിവന്‍' എന്ന ചിത്രത്തിലാണ് ദിലീപും ഹന്‍സികയും ജോഡികളാകുന്നതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് നിഷേധിച്ച് ഹന്‍സിക തന്നെ രംഗത്തെത്തി.

എല്ലാം ഗോസിപ്പുകളാണെന്നും മലയാളത്തില്‍ ഞാനിതുവരെയും ഒരു ചിത്രവും കരാര്‍ ചെയ്തിട്ടില്ലെന്നും ഹന്‍സിക വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ഹന്‍സിക പ്രതികരിച്ചത്.

എന്നാല്‍ താരത്തിന്റെ വിശദീകരണം വന്നതോടെ പ്രേക്ഷകര്‍ തെറിവിളിയുമായി രംഗത്തെത്തി. 'നിന്നെ മലയാള സിനിമാ ലോകത്തിന് ആവശ്യമില്ല, ഇവിടെ കഴിവുള്ള ഒരുപാട് നടിമാരുണ്ടെന്നും നീയൊരു ഒരു സാധാരണ നടി മാത്രമണെന്നും' ചിലര്‍ കമന്റ് ചെയ്തു. എന്തിനാണ് മലയാള സിനിമയെ വെറുക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു.

എന്നാല്‍ മറ്റു ചിലര്‍ പച്ചത്തെറിയുമായാണ് താരത്തിന്റെ മറുപടിയോട് പ്രതികരിച്ചത്. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയാ ഷറപ്പോവയ്ക്ക് മലയാളി നല്‍കിയ അതേ അളവിലുള്ള മറുപടിയാണ് ഹന്‍സികയ്ക്കും ലഭിച്ചിരിക്കുന്നത്. 'ഞങ്ങള്‍ക്കും നിന്നോട് താല്‍പര്യമില്ല. തമിഴന്‍മാരോടും തെലുങ്കന്‍മാരോടും കാണിക്കുന്ന തരികിട പരിപാടികളൊന്നും ഞങ്ങളുടെ അടുത്ത് ചിലവാകില്ലെന്നും' ഒരു രസികന്‍ കമന്റുന്നു.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി ഹന്‍സിക മലയാളത്തിലെത്തുവെന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പരന്നത്.

അഭിപ്രായങ്ങളൊന്നുമില്ല