Video Of Day

Breaking News

13കാരിക്ക് അമ്മയുടെ കാമുകനുമായി ലൈംഗികബന്ധം, കൊന്നു, കേസില്‍ അമ്മയും കാമുകനും കുറ്റക്കാര്‍

കൊല്ലം: അമ്മയുടെ കാമുകനുമായി പ്രണയത്തിലായ പതിമൂന്നുകാരിയെ അമ്മയുടെ പ്രേരണപ്രകാരം കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

പിറവന്തൂര്‍ കറവൂര്‍ മഹാദേവര്‍മണ്‍ ചെരുകുഴി ചരുവിള വീട്ടില്‍ മോഹനന്റെ ഭാര്യ സാവിത്രി (40), കറവൂര്‍ മഹാദേവര്‍മണ്‍ ചരുവിള പുത്തന്‍വീട്ടില്‍ രാജീവ് (28) എന്നിവരെയാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അശോക് മേനോന്‍ കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നതിനായി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. സാവിത്രിയുടെ കാമുകനായ രാജീവുമായി പ്രണയത്തിലായ ശരണ്യയെയാണ് കൊലപ്പെടുത്തിയത്.

2009 നവംബര്‍ 25, 26 തീയതികളിലാണ് കേസിനാസ്​പദമായ സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന സാവിത്രി കാമുകനായ രാജീവുമൊത്ത് വഴിവിട്ട ജീവിതം നയിച്ചുവരുമ്പോള്‍ സാവിത്രിയുടെ മകള്‍ ശരണ്യ രാജീവുമായി സ്‌നേഹത്തിലായി. മകളെ കാമുകന്‍ വിവാഹം കഴിക്കുമെന്ന് ഭയന്ന സാവിത്രി മകള്‍ക്ക് മറ്റൊരാളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് രാജീവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് കാമുകനും സാവിത്രിയും തുടര്‍ച്ചയായി മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

സാവിത്രിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കുമുമ്പേ സാവിത്രിയെ ഉപേക്ഷിച്ചുപോയി. ഈ ബന്ധത്തില്‍ സാവിത്രിക്കുണ്ടായ രണ്ട് പെണ്‍കുട്ടികളില്‍ മൂത്ത പെണ്‍കുട്ടി അച്ഛനോടൊപ്പം പോയി. ഇളയ പെണ്‍കുട്ടി ശരണ്യ അമ്മയ്‌ക്കൊപ്പം താമസിച്ച് വരികയായിരുന്നു. സാവിത്രിയും രാജീവും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ സാവിത്രിയുടെ വീട്ടില്‍ ജീവിച്ചപ്പോള്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് ഇവര്‍ സര്‍ക്കാര്‍ വക റിസര്‍വ് വനത്തിലുള്ള ഒരു വലിയ പാറയുടെ അടിവാരത്തേക്ക് താമസംമാറ്റി. ഇവിടെവച്ച് രാജീവ് ശരണ്യയെ പീഡിപ്പിച്ചിരുന്നു. രാജീവും ശരണ്യയുമായുള്ള ബന്ധം ഇല്ലാതാക്കുന്നതിന് ശരണ്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും സാവിത്രി രാജീവിനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.

2009 നവംബര്‍ 25 ന് സാവിത്രിയും രാജീവും കാമുകനെ കാട്ടിക്കൊടുക്കണമെന്നാവശ്യപ്പെട്ട് ശരണ്യയെ ക്രൂരമായി മര്‍ദ്ദിച്ച് വഴിയിലൂടെ വലിച്ചിഴച്ചുകൊണ്ട് പോകുന്നത് നാട്ടുകാരും ബന്ധുക്കളും മറ്റും കണ്ടിരുന്നു. രാത്രി കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശരണ്യയെ പാറയുടെ താഴ്വാരത്ത് കൊണ്ടെത്തിച്ച് സാവിത്രിയുടെ മുന്നില്‍ വച്ച് രാജീവ് പീഡിപ്പിച്ചു. വടികൊണ്ടടിച്ചും സിഗററ്റ് കുറ്റികൊണ്ട് കുത്തി പൊള്ളലേല്‍പ്പിച്ചും ശരണ്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്തു.

അടുത്തദിവസം രാജീവും സാവിത്രിയും ശരണ്യയുടെ ശരീരം ആരും അറിയാതെ മറവുചെയ്യുന്നതിന് കാട്ടിലൂടെ കൊണ്ടുപോകുന്നതുകണ്ട നാട്ടുകാരും ബന്ധുക്കളും ബഹളമുണ്ടാക്കുകയും സാവിത്രിയെ തടഞ്ഞുവച്ച് പോലീസിലേല്‍പ്പിക്കുകയും ചെയ്തു. ഓടി മറഞ്ഞ രാജീവിനെ പിന്തുടര്‍ന്ന നാട്ടുകാര്‍ കിലോമീറ്ററുകള്‍ക്കപ്പുറം തെന്മലക്കടുത്തുനിന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

പത്തനാപുരം പോലീസ് ചാര്‍ജ്ജുചെയ്ത കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സുധീര്‍ ജേക്കബും അഡ്വ. അഭിഷയും ഹാജരായി.

അഭിപ്രായങ്ങളൊന്നുമില്ല