അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പതിനെട്ടുകാരനെ പിടികൂടി
ഹരിപ്പാട്: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളെ നിരന്തര ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ ഐ ടി സി വിദ്യാര്‍ഥിയായ യുവാവിനെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ വട്ടച്ചാല്‍ ആശാരിശ്ശേരില്‍ അനീഷ് (18) അറസ്റ്റിലായത്.
ഗ്രാമ പഞ്ചായത്ത് ജാഗ്രതാസമിതി കൗമാരദിനത്തോടനുബന്ധിച്ച് നല്‍കിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാകുന്നത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. കൗണ്‍സിലറും ബന്ധപ്പെട്ട ബാലനീതി വകുപ്പ് ഉദ്യോഗസ്ഥരും വിവരങ്ങള്‍ പോലീസിനു കൈമാറി.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് എട്ട്, ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ മൂന്നു വര്‍ഷത്തിലേറെയായി നിരന്തര പീഢനത്തിനിരയാക്കിയതു സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. മൊബൈല്‍ ഫോണിലെ ഡാറ്റാ കാര്‍ഡിലെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചാണ് യുവാവ് കുട്ടികളെ വശീകരിച്ചത്. വീടുകളില്‍ പെണ്‍കുട്ടികള്‍ മാത്രമുള്ളപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ കാണിച്ചായിരുന്നു പീഡനം കുട്ടികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥരെ തന്നെ ഞെട്ടിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായും സൂചനയുണ്ട്.
വേറെയും കുട്ടികള്‍ പീഡനത്തിനിരയായതായി സംശയിക്കുന്നെങ്കിലും മതിയായ ജാഗ്രതയോടെയാണ് പോലീസ് അന്വേഷണം മുന്നേറുന്നത്.കുടുംബാന്തരീക്ഷത്തിലെ പ്രശ്‌നങ്ങളാണ് പെണ്‍കുട്ടികളെ തെറ്റായ വഴിയിലെത്തിച്ചതെന്നാണ് പോലീസ് നിഗമനം. തീരദേശമേഖലയില്‍ ജാഗ്രതാ സമിതികളും സ്‌കൂളുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സംഭവം കാരണമായിരിക്കുകയാണ്. അറസ്റ്റിലായ പ്രതിയെകൂടാതെ കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതുസംബന്ധിച്ച് പോലിസിനു വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കുന്ന കേന്ദ്രങ്ങളെപ്പറ്റിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ