Video Of Day

Breaking News

പണമുണ്ടാക്കാന്‍ എന്തൊക്കെ വഴികള്‍... യുവതിയും മൂന്നു പേരും അറസ്റ്റില്‍

കാസര്‍ഗോഡ് : മുംബൈയിലെ ഹോട്ടല്‍ വ്യാപാരിയിയെ ബ്ലാക്ക് മെയില്‍ ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവതി ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. മൊഗ്രാല്‍ മയ്യള കല്ലങ്കൈയിലെ എം. അബക്കദുല്‍ ഇര്‍ഷാദ്(35), പൊവ്വല്‍ കോട്ട ഹൗസില്‍ പി.കെ. കുഞ്ഞിക്കോയ തങ്ങള്‍ (50), ആരിക്കാടി കുന്നില്‍ നാട്ടക്കല്ലിലെ മൊയ്തീന്‍ കുഞ്ഞി (32), പൊവ്വല്‍ സ്വദേശിനിയും എരുതും കടവിലെ താമസക്കാരിയുമായ താഹിറ (28) എന്നിവരെ ഡിവൈഎസ്പി ടി.പി. രഞ്ജിത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
ആരിക്കാടി ബാസന്‍കോയ നഗറിലെ മുഹമ്മദിനെ (50) ബ്ലാക്ക് മെയില്‍ ചെയ്താണ് പലപ്പോഴായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഹോട്ടല്‍ വ്യാപാരിയായ മുഹമ്മദ് ഏറെ നാളായി ഭാര്യയുമായി സ്വരച്ചേര്‍ച്ചയില്ലാതെ കഴിയുകയായിരുന്നു. ഇതിനിടെ മുഹമ്മദ് മറ്റൊരു വിവാഹത്തിനായി ആലോചന നടത്തി. ഇതറിഞ്ഞ് പെണ്ണുകാണിച്ചു തരാമെന്നു വാഗ്ദാനവുമായി പ്രതികള്‍ മുഹമ്മദിനെ സമീപിക്കുകയായിരുന്നു.
യുവതിയെ പരിചയപ്പെടുത്തിയ ഇവര്‍ ആദ്യം ഒരു ലക്ഷം രൂപ വാങ്ങി. തുടര്‍ന്നു യുവതിയുമായി പരാതിക്കാരന്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പ്രതികള്‍ റെക്കോര്‍ഡു ചെയ്തു. ഇതു പുറത്തുവിടുമെന്നും കുടുംബബന്ധം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയാണു പിന്നീട്പണം തട്ടിയത്. പണം പല തവണ നല്‍കിയിട്ടും വീണ്ടും ആവശ്യപ്പെട്ടു ഭീഷണി തുടര്‍ന്നപ്പോഴാണു മുഹമ്മദ് പൊലീസില്‍ പരാതി നല്‍കിയത്. 

അഭിപ്രായങ്ങളൊന്നുമില്ല