ഐഎസ് തീവ്രവാദികള്‍ മനുഷ്യകുലത്തിന്റെ മുഴുവന്‍ ശത്രുക്കളാണ് : കാന്തപുരം ഫത്‌വ്
കോഴിക്കോട്: ഇറാക്കിലെ ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ക്കെതിരെ ഫത്‌വയുമായി അഖിലേന്ത്യാ സുന്നി ജമാഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസലിയാര്‍.
ഐഎസ് ഉള്‍പ്പടെയുള്ള തീവ്രവാദി സംഘടനകളെ ബഹിഷ്‌ക്കരിക്കണമെന്ന് അബു ബക്കര്‍ സമുദായ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഐഎസോ അതു പോലെയുള്ള സ്വയം പ്രഖ്യാപിത ഖലീഫമാരോ ഒരു രീതിയിലും ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ ഇസ്ലാമിന് എതിരാണെന്ന് മാത്രമല്ല മനുഷ്യകുലത്തിന്രെ മുഴുവന്‍ ശത്രുക്കളാണ്. സിറിയയിലേയും ഇറാഖിലേയും നിരപരാധികളെ കൊന്നൊടുക്കുന്ന ഇവര്‍ മുസ്സീമിനെ സഹായിക്കാനല്ല,? ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിലുള്ളവരുടെ ഏത് തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇസ്ലാമിന്രെ തത്വങ്ങളനുസരിച്ച് വിലക്കപ്പെടേണ്ടതാണ്. അതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങളെ കുറ്റപ്പെടുത്തി തീവ്രവാദികളടെ ദയയില്ലാത്ത പ്രവര്‍ത്തനങ്ങളുടെ ഫലമനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ