Video Of Day

Breaking News

ഹൗസ് ബോട്ടുകളില്‍ വിദ്യാര്‍ഥിനികളെ ഉപയോഗിച്ചു സെക്സ് ടൂറിസം; വായിച്ചിരിക്കേണ്ടത്

ആലപ്പുഴ: ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് സെക്‌സ് ടൂറിസം നടക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നിരീക്ഷണം ആരംഭിക്കാന്‍ ഒരുങ്ങുന്നു. സെപ്തംബര്‍ മുതല്‍ പൊലീസും തുറമുഖ വകുപ്പും സംയുക്തമായി സ്‌ക്വാഡിനെ രൂപീകരിച്ച് ഹൗസ് ബോട്ടുകളില്‍ റെയ്ഡ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു.

കോളേജുകളിലെയും സ്കൂളുകളിലേയും വിദ്യാര്‍ത്ഥിനികളെയും ഇത്തരം ഹൌസ് ബോട്ടുകാര്‍ വലവീശുന്നതായി സൂചനയുണ്ട്. വിദ്യാര്‍ഥിനികളെ കാണിച്ച് വിദേശികളെ ഹൌസ് ബോട്ടിലേക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ നേരത്തെ തന്നെ ആലപ്പുഴ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹൗസ് ബോട്ട് മേഖലയില്‍ ആവശ്യമായ രീതിയിലുള്ള നിരീക്ഷണം നടക്കുന്നില്ലെന്ന് എഡിജിപി പറഞ്ഞതായി പത്മകുമാര്‍ പറ!ഞ്ഞു. സെക്‌സ് ടൂറിസത്തിനെതിരെ നടപടിയെടുക്കണമെന്നും ഹൗസ് ബോട്ടുകള്‍ ആരൊക്കെയാണ് വാടകയ്‌ക്കെടുക്കുന്നതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദികള്‍ക്ക് ഹൗസ് ബോട്ടുകള്‍ ആശ്രയമായേക്കാമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ക്ക് എഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഹൗസ് ബോട്ട് മേഖലയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവര്‍  സെക്‌സ് ടൂറിസം നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സേവനം ആവശ്യപ്പെട്ട ചില അതിഥികള്‍ക്ക് തങ്ങള്‍ അത് പ്രാവര്‍ത്തികമാക്കിക്കൊടുത്തിട്ടുണ്ടെന്നും പിന്നീട് അത്തരം അതിഥികളെ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്നും മുഹമ്മയിലുള്ള ഒരു ഹൗസ് ബോട്ട് തൊഴിലാളി പറഞ്ഞു. സെക്‌സ് ടൂറിസത്തിനെ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കില്ലെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ ഗവണ്‍മെന്രിനൊപ്പം സഹകരിക്കുമെന്നും ഹൗസ് ബോട്ട് ഓപ്പറേറ്റര്‍മാര്‍ വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല