Video Of Day

Breaking News

ഭാര്യയുടെ അമിത ലൈംഗികദാഹം ശമിപ്പിക്കാന്‍ ഭര്‍ത്താവിനായില്ല, കോടതി വിവാഹമോചനം അനുവദിച്ചു

മുംബയ്: അമിതമായ ലൈംഗികാസക്തി പ്രകടിപ്പിച്ച ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന് അനുകൂലമായി കോടതി വിധി. മുംബയ് സ്വദേശിയായ യുവാവിനാണ് കോടതി വിവാഹമോചനം അനുവദിച്ചത്. കേസില്‍ നേരിട്ട് ഹാജാരാവാന്‍ നിര്‍ദ്ദേശിച്ചിട്ടും ഭാര്യ ഹാജരായിരുന്നില്ല. ഭാര്യ ഹാജരാവാത്തതിനാല്‍ ഭര്‍ത്താവിന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബയിലെ കുടുംബകോടതി വിവാഹമോചനം അനുവദിച്ചത്.

പലപ്പോഴും അമിതമായ ലൈംഗികാസക്തി പ്രകടിപ്പിക്കാറുള്ള ഭാര്യ തന്നോട് അകാരണമായി ദേഷ്യപ്പെടുകയും നിര്‍ബന്ധ ബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ജനുവരിയിലാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. വിവാഹം കഴിഞ്ഞ 2012 ഏപ്രില്‍ മുതല്‍ ഭാര്യ തന്നെ ഇതിന്റെ പേരില്‍ പീഡിപ്പിച്ചു വരികയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. തന്നെക്കൊണ്ട് നിര്‍ബന്ധിച്ച മരുന്നുകള്‍ കഴിപ്പിക്കാന്‍ ശ്രമിച്ച ഭാര്യ,? മദ്യപിക്കാനും പ്രേരിപ്പിച്ചതായി യുവാവ് ആരോപിച്ചു.

അസ്വാഭാവിക സെക്‌സിന് പ്രേരിപ്പിക്കാറുള്ള ഭാര്യ,? താന്‍ അതിനെ എതിര്‍ത്താല്‍ മോശമായി പെരുമാറും. ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുന്ന തന്നെ അത് കണക്കിലെടുക്കാതെ സ്വന്തം ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ പ്രേരിപ്പിക്കും. തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റി കൊടുത്തില്ലെങ്കില്‍ മറ്റൊരു പുരുഷനെ തേടിപ്പോകുമെന്ന ഭീഷണിയും ഭാര്യ മുഴക്കിയതായി യുവാവ് പരാതിയില്‍ പറഞ്ഞു.

2012 ഡിസംബറില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലായ തന്നെ പരിചരിക്കാന്‍ കൂട്ടാക്കാതെ സഹോദരിയുടെ വീട്ടിലേക്ക് ഭാര്യ പോയി. പിന്നീട് രണ്ടാഴ്ചയ്ക്കു ശേഷമാണ് മടങ്ങി വന്നത്. ഭാര്യയെ ഒരു മനോരോഗ വിദഗ്ദ്ധനെ കാണിക്കാന്‍ ശ്രമിച്ചെങ്കിലും ആരോടെങ്കിലും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനാല്‍ തന്നെ ഒരു കൂരയ്ക്ക് കീഴില്‍ കഴിയാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും യുവാവ് കോടതിയെ അറിയിച്ചു.

ഭാര്യ ഹാജരാവാത്ത സാഹചര്യത്തില്‍ പരാതിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് കരുതേണ്ടി വരുമെന്ന് കോടതി വിധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല