Video Of Day

Breaking News

ഫെയ്‌സ്ബുക്ക് പോസ്റ്റ്: യുവാവിനെ സുഹൃത്ത് കുത്തികൊന്നു

ഈറോഡ്: ഫെയ്‌സ്ബുക്കില്‍ അപകീര്‍ത്തിപരമായ പോസ്റ്റിട്ട യുവാവിനെ ഫെയ്‌സ്ബുക്ക് സുഹൃത്ത് കുത്തികൊന്നു. ഈറോഡ് ചിന്നമുത്ത്‌വീഥിയിലെ ഷണ്‍മുഖമാണ്(32) കൊലപ്പെട്ടത്. സംഭവത്തില്‍ ഈറോഡ് മാമരത്തുപാളയം നിവാസി കാര്‍ത്തിക്(30) സഹോദരന്‍ കുമാര്‍ എന്നിവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു .

കാര്‍ത്തികിന്റെയും മറ്റൊരു സ്ത്രീയുടെയും ചിത്രം ഉള്‍പ്പെടെ ഷണ്‍മുഖം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സ്ത്രീകളെ ആവശ്യമുളളവര്‍ സമീപിക്കുക, സ്ത്രീകളുടെ ബ്രോക്കര്‍ എന്ന ശീര്‍ഷകത്തോടെ ഫോണ്‍ നമ്പര്‍ സഹിതമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.  ഇതേ തുടര്‍ന്ന് കാര്‍ത്തികിന് ലൈംഗികത്തൊഴിലാളികളുടെ ഉള്‍പ്പെടെ നിരവധി ഫോണ്‍കോളുകള്‍ ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് കാര്‍ത്തിക്കും ഷണ്‍മുഖവും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടായി. എന്നാല്‍ അത്തരം പോസ്റ്റിട്ടത് താനെല്ലെന്നായിരുന്നു ഷണ്‍മുഖത്തിന്റെ വാദം

ഈറോഡിനടുത്ത് കഴിഞ്ഞ വ്യാഴായ്ച ഷണ്‍മുഖം സുഹൃത്തുമായി സംസാരിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ അവിടെയെത്തിയ കാര്‍ത്തിക്കും സഹോദരനും ഷണ്‍മുഖവുമായി കയര്‍ക്കുകയും തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഈറോഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയന്‍ പറഞ്ഞു. മരകതമലര്‍ ആണ് ഷണ്‍മുഖത്തിന്റെ ഭാര്യ. ശ്യാമള (4) മകളാണ്. പോലീസ് അന്വേഷണം ഊജിതപ്പെടുത്തി

അഭിപ്രായങ്ങളൊന്നുമില്ല