Video Of Day

Breaking News

പ്രവാസിയായ ഭര്‍ത്താവ് 4 വര്‍ഷമായി വിദേശത്ത്, ഭാര്യയ്ക്ക് നാട്ടില്‍ സുഖപ്രസവം

ദുബായ്: ഭാര്യയുടെ പ്രസവ വാര്‍ത്തയറിഞ്ഞെത്തിയ ഇന്ത്യക്കാരനായ പ്രവാസിയ്ക്ക് ഞെട്ടല്‍. വര്‍ഷങ്ങളായി വിദേശത്തായിരുന്ന യുവാവാണ് ഭാര്യയുടെ പ്രസവ വാര്‍ത്തയറിഞ്ഞ് ഞെട്ടിയത്. കാരണം ഇരുവരും തമ്മില്‍ കണ്ടിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. ഭാര്യയുടെ കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ച് യുവാവ് ദുബായ് ക്രിമനല്‍ കോടതിയെ സമീപിച്ചു. ഭാര്യ ദുബായില്‍ നഴ്‌സാണ്. ഭര്‍ത്താവ് 2006 മുതല്‍ കുവൈത്തിലും. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വണ്‍ ഇന്ത്യയാണ്.

2006 ലാണ് യുവാവും ഭാര്യയും അവസാനമായി കാണുന്നത്. 2010 ല്‍ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. നാട്ടുകാരനായ ഒരു യുവാവുമായി ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടായിരുന്നതായി യുവാവ് ആരോപിയ്ക്കുന്നു. സുഹൃത്തുക്കളില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞത്.

2006 ല്‍ കുവൈത്തിലേയ്ക്ക യുവാവ് പോകുമ്പോള്‍ ഭാര്യയും മകനും ദുബായിലായരുന്നു. 2007 ല്‍ യുവതി ഇന്ത്യയിലെ ഒരു കോടതിയില്‍ വിവാഹമോചന ഹര്‍ജിയും നല്‍കി. 2010 ല്‍ പ്രസവിയ്ക്കുകയും കുട്ടിയുടെ പിതാവിന്റെ സ്ഥാനത്ത് ഭര്‍ത്താവിന്റെ പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്ന് യുവതിയെയും നാട്ടുകാരനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്യുകയും കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തുകയും ചെയ്തു. ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ അച്ഛന്‍ യുവതിയുടെ കാമുകനാണെന്ന് കണ്ടെത്തുകയും ചെയ്തു. യുവതിയ്‌ക്കെതിരെ വിവാഹേതര ബന്ധത്തിനും യുവാവിനെതിരെ വിവാഹിതയോട് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പെട്ടതിനും കേസെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല