Video Of Day

Breaking News

കാര്‍ത്തിക് ലൈംഗികചൂഷണം ചെയ്ത നടിയ്ക്ക് സംവിധായകനുമായും ബന്ധം

ബാംഗ്ലൂര്‍ : കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ലൈംഗികമായി ചൂഷണം ചെയ്‌തെന്നു പരാതിപ്പെട്ട നടി മൈത്രിയയെ 2004ല്‍ താന്‍ വിവാഹം കഴിച്ചതാണെന്ന അവകാശവാദവുമായി കന്നഡ സംവിധായകന്‍ ഭഷി രംഗത്ത്. 2004 മേയ് 17നു ശേഷാദ്രിപുരത്തായിരുന്നു കല്യാണമെന്നും വിവാഹംകഴിച്ചു പണം തട്ടുന്ന മൈത്രിയയുടെ കാപട്യം മാധ്യമങ്ങളിലൂടെ തിരിച്ചറിഞ്ഞതിനാലാണ് ഇപ്പോള്‍ ബന്ധം പരസ്യമാക്കുന്നതെന്നും ഭഷി പറയുന്നു.

വിവാഹശേഷം ശേഷാദ്രിപുരത്തെ സന്‍മന്‍ ലോഡ്ജില്‍ നാലു മാസക്കാലത്തോളം ഒരുമിച്ചു താമസിച്ചു. മൈത്രിയയെ കന്നഡ സിനിമയിലെത്തിച്ചതു താനാണെന്നും സൂര്യാ ദ് ഗ്രേറ്റ് എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു വിവാഹമെന്നും ഭഷി അവകാശപ്പെട്ടു. വിവാഹസമയം രണ്ടു ലക്ഷത്തോളം രൂപ മൈത്രിയ വാങ്ങിയിരുന്നു.

കഴിഞ്ഞ ഒന്നുമുതല്‍ തനിക്ക് ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നതായും ഭഷി വെളിപ്പെടുത്തി. മൈത്രിയയെ രഹസ്യവിവാഹം കഴിച്ച്, നാലുതവണ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ കാര്‍ത്തിക് ഗൗഡയോട് ഇന്ന് നേരിട്ടു ഹാജരാകാന്‍ ആര്‍ടി നഗര്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. മജിസ്‌ട്രേട്ട് കോടതിയില്‍ കാര്‍ത്തിക് സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും.

അഭിപ്രായങ്ങളൊന്നുമില്ല