Video Of Day

Breaking News

സ്‌ത്രീക്ക്‌ സെക്‌സ് വേണമെന്നറിയാന്‍ ഒരു അടയാളമുണ്ട്: നടി ദീപിക

ഒരു സ്‌ത്രീക്ക്‌ സെക്‌സില്‍ ഏര്‍പ്പെടണമെന്ന്‌ ആഗ്രഹമുണ്ടെന്ന്‌ മനസ്സിലാക്കാന്‍ ഒരേയൊരു അടയാളമേയുളളൂ, അത്‌ അവളുടെ സമ്മതപ്രകടനമാണ്‌- ബോളിവുഡ്‌ താരം ദീപികാ പദുക്കോണാണ്‌ ഇക്കാര്യം തുറന്നടിച്ചിരിക്കുന്നത്‌. 'ടൈംസ്‌ ഓഫ്‌ ഇന്ത്യ' പ്രസിദ്ധീകരിച്ച 'ഒഎംജി: ദീപികാസ്‌ ക്ലീവേജ്‌ ഷോ' എന്ന ലേഖനത്തെ വിമര്‍ശിക്കുന്ന ഫേസ്‌ബുക്ക്‌ പോസ്‌റ്റിലാണ്‌ ദീപികയുടെ കത്തിക്കയറല്‍.
'മൈ പോയന്റ്‌ ഓഫ്‌ വ്യൂ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പോസ്‌റ്റിലാണ്‌ ദീപിക സ്‌ത്രീകളെ ബഹുമാനിക്കാത്തതിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്‌. താന്‍ സ്വന്തം ജോലിയെ കുറച്ച്‌ ഒന്നുമറിയാത്തയാളല്ല. എന്നാല്‍, 'റിയല്‍ ലൈഫും' 'റീല്‍ ലൈഫും 'തമ്മിലുളള വ്യത്യാസം സിനിമ കാണുന്നവരും മാധ്യമങ്ങളും മനസ്സിലാക്കണം. സിനിമയില്‍ കഥാപാത്രത്തിന്‌ അനുയോജ്യമായ വസ്‌ത്രം ധരിക്കേണ്ടിവരും. ചിലപ്പോള്‍ ശരീരം മുഴുവന്‍ മറയ്‌ക്കുന്ന വസ്‌ത്രമായിരിക്കും ധരിക്കേണ്ടത്‌. മറ്റു ചിലപ്പോള്‍ പൂര്‍ണ നഗ്നയായും അഭിനയിക്കേണ്ടി വന്നേക്കാം.

സ്‌ത്രീ ശാക്‌തീകരണത്തിനും സമത്വത്തിനും വേണ്ടി ശക്‌തമായ പ്രവര്‍ത്തനങ്ങള്‍ ഒരിടത്ത്‌ നടക്കുമ്പോള്‍ മറ്റൊരിടത്ത്‌ വളഞ്ഞവഴിക്ക്‌ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ശ്രമം നടക്കുന്നു. തന്റെ ശരീരത്തെ ആഘോഷിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ നിന്ന്‌ ഒന്നും തന്നെ പിന്തിരിപ്പിച്ചിട്ടില്ലെന്നും ദീപികപറയുന്നു.

അടുത്ത ചിത്രത്തില്‍ ഒരു ബാര്‍ ഡാന്‍സറായിട്ടാണ്‌ അഭിനയിക്കുന്നത്‌. ജീവിക്കാനായി പുരുഷന്‍മാരുമായി അടുക്കുന്ന ഒരു ഡാന്‍സര്‍. എന്നാല്‍, ഇത്‌ യഥാര്‍ഥ ജീവിതമായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്‌ പ്രശ്‌നം. മാറിടത്തെ കുറിച്ചോ മറ്റ്‌ ലൈംഗികാവയവങ്ങളെ കുറിച്ചോ അല്ല റിപ്പോര്‍ട്ടു ചെയ്യേണ്ടത്‌. സന്ദര്‍ഭത്തെ കുറിച്ചാണ്‌. അസാന്ദര്‍ഭികമായ റിപ്പോര്‍ട്ടിംഗ്‌ ഒരു തലക്കെട്ടു വില്‍ക്കാന്‍ വേണ്ടിയുളളതാണ്‌. സ്‌ത്രീകളോടുളള സമീപനം മാറേണ്ട സമയമാണിതെന്നും ദീപിക പറയുന്നു.

തന്റെ പോസ്‌റ്റിനെ കുറിച്ച്‌ എല്ലാവര്‍ക്കും അഭിപ്രായം പറയാമെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ ദീപിക അവസാനിപ്പിക്കുന്നത്‌. അതേസമയം, വിഷയത്തിന്‌ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കി കഴിഞ്ഞതിനാല്‍ താന്‍ ഇവിടെ അവസാനിപ്പിക്കുകയാണെന്നും താരം പറയുന്നു. നേരത്തെ ട്വിറ്ററിലുടെയും ദീപിക രോഷപ്രകടനം നടത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല