ക്രിക്കറ്റ് താരങ്ങളെ വീഴ്ത്താന് സുന്ദരികള് വരും, നഗ്നചിത്രങ്ങളെടുക്കും, സൂക്ഷിക്കുക
വെല്ലിംഗ്ടണ്: അടുത്ത വര്ഷം നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പില് കളിക്കാരെ വശത്താക്കാന് 'കോള് ഗേള്സി'നെ വ്യാപകമായി രംഗത്തിറക്കിയേക്കുമെന്ന് മുന്നറിയിപ്പ്. ഇവരുടെ 'ഹണി ട്രാപ്പി'ല് വീഴാതിരിക്കാന് കളിക്കാര് അപരിചിതരുമായി, പ്രത്യേകിച്ച് സ്ത്രീകളുമായി സൗഹൃദമുണ്ടാക്കരുതെന്ന് ലോകകപ്പിന്റെ ചുമതലയുളള ന്യൂസിലന്റ് പോലീസാണ് മുന്നറിയിപ്പ് നല്കുന്നത്.
വാതുവയ്പുകാര് രംഗത്തിറക്കുന്ന സ്ത്രീകള് കളിക്കാരുമായി അതിരുവിട്ട സൗഹൃദം സ്ഥാപിക്കുന്നതോടെയാവും ഹണി ട്രാപ്പുകള് മുറുകുക. വാതുവയ്പുകാര് ഇവരിലൂടെയോ നേരിട്ടോ ഉന്നയിക്കുന്ന ആവശ്യങ്ങള്ക്ക് കളിക്കാന് സമ്മതം മൂളിയില്ലെങ്കില് സ്ത്രീകളുമൊത്തുളള നഗ്ന ചിത്രങ്ങളും വീഡിയോയും മറ്റും പുറത്തുവിടുമെന്ന ഭീഷണിയുയര്ത്തും. അതില് വഴങ്ങിയാവും വലയില് വീണ കളിക്കാരന്റെ പിന്നീടുളള പ്രകടനം.
എല്ലാ ടീമുകള്ക്കും ഹണി ട്രാപ്പ് സംബന്ധിച്ച മുന്നറിയിപ്പ് നല്കുമെന്ന് ന്യൂസിലന്റ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വര്ഷം ന്യൂസിലന്റിലും ഓസ്ട്രേലിയയിലും വച്ചാണ് ലോകകപ്പ് മത്സരം നടക്കുന്നത്. ഐപിഎല് സീസണ് ഏഴുമായി ബന്ധപ്പെട്ട് ഉയര്ന്ന വിവാദങ്ങളും അടുത്ത ലോകകപ്പില് കടുത്ത ജാഗ്രത പുലര്ത്താനുളള തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ