Video Of Day

Breaking News

ലൈംഗിക അടിമ, അവര്‍ പലരായി എന്നും വരും, ശരീരം പിച്ചിചീന്തും: യസീദി പെണ്‍കുട്ടി

ബാഗ്ദാദ്: 'അവര്‍ എന്റെ ശരീരത്തെ കൊന്നു, ഇപ്പോള്‍ എന്റെ ആത്മാവിനേയും അവര്‍ കൊല്ലുകയാണ്'- ഇറാഖില്‍ ഐസിസ് ഭീകരരുടെ തടവില്‍ ലൈംഗിക അടിമയായി കഴിയുന്ന യസീദി പെണ്‍കുട്ടിയുടെ വാക്കുകളാണിത്. ലോകത്തിലെ ഏറ്റവും ക്രൂരരായ തീവ്രവാദികളുടെ പിടിയില്‍ തുടര്‍ച്ചയായ ബലാത്സംഗങ്ങള്‍ക്കിരയായി കഴിയുകയാണ് ഈ പെണ്‍കുട്ടി. 17 വയസ്സ് മാത്രമാണ് അവള്‍ക്ക് പ്രായം. സിന്‍ജാര്‍ പര്‍വ്വത നിരകളില്‍ ഒളിച്ചുകഴിയുകയായിരുന്ന ഈപെണ്‍കുട്ടി കഴിഞ്ഞ ആഗസ്റ്റ് മൂന്നിനാണ് ഐസിസുകാരുടെ പിടിയിലാകുന്നത്.

താന്‍ നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ വിശദീകരിക്കാന്‍ പോലും അവള്‍ക്കാകുന്നില്ല. 12 നും 30 നും ഇടയില്‍ പ്രായമുള്ള നാല്‍പത് സ്ത്രീകളാണ് തനിക്കൊപ്പം തടവില്‍ കഴിയുന്നതെന്ന് ഈ പെണ്‍കുട്ടി പറയുന്നു. എവിടെയാണ് തങ്ങളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് പോലും ഇവര്‍ക്കറിയില്ല. ഒരു വീട്ടില്‍ ആയുധ ധാരികളുടെ കാവലില്‍ ആണ് താമസം. ദിവസം മുഴുവന്‍ തുടരുന്ന ക്രൂരമായ ബലാത്സംഗം. പല ആളുകള്‍, പലപ്പോഴായി... എതിര്‍ക്കുമ്പോള്‍ കഴുത്തില്‍ കത്തിവച്ചും, തോക്ക് ചൂണ്ടിയും ബലാത്സംഗം തുടരും.

കൂടെയുള്ള ചെറിയ പെണ്‍കുട്ടികളില്‍ പലരും ഇപ്പോള്‍ സംസാരിക്കാറേയില്ലെന്നാണ് ഈ പെണ്‍കുട്ടി പറയുന്നത്. കഠിന പീഡനങ്ങള്‍ അവരെ മാനസികവും ശാരീരികവും ആയി തകര്‍ത്തിരിക്കുന്നു. പലരും ആത്മഹത്യക്ക് പോലും ശ്രമിക്കുന്നു... തങ്ങളുടെ കീഴില്‍ യസീദികള്‍ എങ്ങനെ പീഡിപ്പിക്കപ്പെടുന്നു എന്ന ലോകത്തെ അറിയിക്കാന്‍ ഐസിസുകാര്‍ക്ക് ഒരു വിഷമവും ഇല്ല. ഇതിന്റെ ഭാഗമായാണ് ഈ പെണ്‍കുട്ടിയെ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിച്ചത്. വീട്ടുകാരില്‍ നിന്ന് ഫോണ്‍നമ്പര്‍ ശേഖരിച്ച് ഒരു വിദേശ പത്രപ്രവര്‍ത്തകനാണ് പെണ്‍കുട്ടിയുമായി അഭിമുഖം നടത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല